തന്നെ മറികടന്നു, മെസ്സിക്ക് അഭിനന്ദനങ്ങളുമായി പെലെ!
ഈ മാസം നടന്ന ബൊളീവിയക്കെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി അർജന്റീനക്ക് വേണ്ടി ഹാട്രിക് നേടിയിരുന്നത്.അതോടെ ഒരു റെക്കോർഡ് സ്വന്തം പേരിലാക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു. ലാറ്റിനമേരിക്കയിൽ ഒരു രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമാവാൻ മെസ്സിക്ക് കഴിഞ്ഞു.79 ഗോളുകളാണ് മെസ്സി അർജന്റീനക്ക് വേണ്ടി നേടിയിരുന്നത്.77 ഗോളുകൾ നേടിയ ഇതിഹാസതാരം പെലെയെയായിരുന്നു മെസ്സി മറികടന്നത്.
Pelé saludó a Messi por alcanzar el récord de goles con selecciones 🙌👏
— TyC Sports (@TyCSports) September 25, 2021
Luego de que Lionel llegara a los 79 tantos con Argentina, el astro brasileño le dedicó un sentido mensaje en Instagram.https://t.co/ui7JEe7wms
ഇപ്പോഴിതാ തന്റെ റെക്കോർഡ് മറികടന്നതിൽ മെസ്സിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ പെലെ. ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പെലെ ഹോസ്പിറ്റലിൽ ആയിരുന്നതിനാലാണ് അദ്ദേഹത്തിന്റെ അഭിനന്ദനങ്ങൾ വൈകിയത്.ശസ്ത്രക്രിയയിൽ നിന്നും റിക്കവർ ആയ ശേഷം പെലെ തന്റെ ഇൻസ്റ്റാഗ്രാം വഴിയാണ് മെസ്സിയെ അഭിനന്ദിച്ചത്.
” ഹലോ മെസ്സി, ഞാൻ വൈകിയെങ്കിൽ ക്ഷമിക്കണം.ഈ മാസത്തിന്റെ തുടക്കത്തിൽ നീ കുറിച്ച റെക്കോർഡിനെ ഞാൻ അഭിനന്ദിക്കാതിരിക്കാൻ ആഗ്രഹിക്കുന്നില്ല.നിന്റെ ഫുട്ബോളിൽ ഉള്ള ടാലെന്റ് വീശിഷടമായ ഒന്നാണ്.എന്റെ സുഹൃത്തുക്കളായ എംബപ്പേക്കും നെയ്മർക്കുമൊപ്പം നീ കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കുമെന്ന് പ്രതീക്ഷിക്കുന്നു ” പെലെ കുറിച്ചു.