തനിക്ക് നേരെയുള്ള അശ്ലീല ആംഗ്യം,കളത്തിൽ തീർന്നുവെന്ന് ഡി പോൾ!

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഉറുഗ്വ അർജന്റീനയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ഉറുഗ്വ നടത്തിയിരുന്നത്.എന്നാൽ ചില വിവാദ സംഭവങ്ങളും മത്സരത്തിൽ അരങ്ങേറിയിരുന്നു.ഉറുഗ്വ താരമായ ഉഗാർത്തെ ഡി പോളിനെതിരെ അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു.

മെസ്സിയെ പരാമർശിച്ചു കൊണ്ടായിരുന്നു അശ്ലീല കാണിച്ചിരുന്നത്. അതേ തുടർന്ന് കളത്തിൽ കയ്യാങ്കളികൾ ഉയർന്നിരുന്നു. ഏതായാലും മത്സരത്തിനുശേഷം ഡി പോൾ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. അസംബന്ധമായ ഒരു പ്രവർത്തിയാണ് ഉണ്ടായതെന്ന് ഡി പോൾ പറഞ്ഞു. എന്നാൽ ആ വിവാദം കളിക്കളത്തിനകത്ത് തീർന്നുവന്നും ഡി പോൾ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തീർത്തും അസംബന്ധമായിരുന്നു അത്. പക്ഷേ അത് കളത്തിൽ തീർന്നു. അതിന് പുറത്തേക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഫുട്ബോളിനെ കുറിച്ച് സംസാരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.ഉറുഗ്വ വളരെ മികച്ച രീതിയിലാണ് കളിച്ചത്. ഇനി ബ്രസീലിനെതിരെ വരുന്ന മത്സരത്തിൽ ഞങ്ങൾക്ക് വിജയിക്കേണ്ടതുണ്ട്. ഞങ്ങൾ നേടിയതും ഞങ്ങൾക്ക് ലഭിച്ചതുമായ ബഹുമാനവും എല്ലാം ഞങ്ങൾക്ക് നിലനിർത്തേണ്ടതുണ്ട്.ആ സംഭവം കളിക്കളത്തിൽ അവസാനിച്ചു, അതിനേക്കാൾ കൂടുതലായി ഒന്നുമില്ല ” ഇതാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്.

വരുന്ന ബുധനാഴ്ച പുലർച്ചയാണ് അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുക. ബ്രസീലിലെ മാരക്കാനയിൽ വെച്ചു കൊണ്ടാണ് ഈ മത്സരം അരങ്ങേറുക.രണ്ട് ടീമുകളും തോൽവി രുചിച്ചു കൊണ്ടാണ് ഈ മത്സരത്തിന് എത്തുന്നത്.പക്ഷേ മത്സരം ആവേശകരമാകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *