ഡി മരിയ അർജന്റൈൻ നാഷണൽ ടീമിൽ നിന്നും വിരമിക്കുന്നു!

കഴിഞ്ഞ കുറേ വർഷമായി അർജന്റീന ദേശീയ ടീമിന്റെ പ്രധാന ഘടകമായി പ്രവർത്തിച്ചു പോരുന്ന താരമാണ് എയ്ഞ്ചൽ ഡി മരിയ. ഫൈനലുകളിൽ ഗോളടിക്കുന്നവൻ എന്ന വിശേഷണം ലഭിച്ച താരമാണ് ഇദ്ദേഹം. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലും ഫൈനലിസിമയിലും ഡി മരിയ ഗോൾ നേടിയിരുന്നു. അതിന് പിന്നാലെ ഖത്തർ വേൾഡ് കപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെതിരെയും ഡി ഗോൾ നേടിയിരുന്നു. മൂന്ന് കിരീടങ്ങളും അർജന്റീന ദേശീയ ടീമിനോടൊപ്പം അദ്ദേഹം സ്വന്തമാക്കിയിരുന്നു.

ഖത്തർ വേൾഡ് കപ്പിന് ശേഷം അർജന്റീന ദേശീയ ടീമിനോടൊപ്പം ഉണ്ടാവില്ല എന്നുള്ള പ്രഖ്യാപനം വേൾഡ് കപ്പിന് മുന്നേ തന്നെ ഡി മരിയ നടത്തിയിരുന്നു. എന്നാൽ വേൾഡ് കപ്പ് കിരീടം അർജന്റീന നേടിയതോടുകൂടി ആ പ്രഖ്യാപനം അദ്ദേഹം പിൻവലിക്കുകയും ടീമിൽ തന്നെ തുടരാൻ തീരുമാനിക്കുകയുമായിരുന്നു. പക്ഷേ ഡി മരിയ അർജന്റീന ദേശീയ ടീമിൽ നിന്നും വിരമിക്കാനുള്ള ഒരുക്കത്തിലാണ്. പ്രമുഖ അർജന്റൈൻ മാധ്യമമായ espn അർജന്റീനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അടുത്ത വർഷം കോപ്പ അമേരിക്ക ടൂർണമെന്റ് അമേരിക്കയിൽ വെച്ചുകൊണ്ട് നടക്കുന്നുണ്ട്. അതിനുശേഷം നാഷണൽ ടീമിൽ നിന്നും വിരമിക്കാനാണ് ഡി മരിയ ഉദ്ദേശിക്കുന്നത്. അടുത്ത വേൾഡ് കപ്പിന് എന്തായാലും താരം ഉണ്ടാവില്ല എന്ന് ഉറപ്പാണ്.36 വയസ്സുള്ള താരം 2008 ലായിരുന്നു അർജന്റീന ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയത്.പരാഗ്വക്കെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിലായിരുന്നു ഡി മരിയ അർജന്റീനക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്.

ഇതുവരെ 133 മത്സരങ്ങൾ ആകെ അർജന്റീനക്ക് വേണ്ടി മരിയ കളിച്ചിട്ടുണ്ട്. അതിൽ നിന്ന് 29 ഗോളുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.ഇന്ന് ഇക്വഡോറിനെതിരെ നടന്ന മത്സരത്തിൽ സബ്സ്റ്റ്യൂട്ട് റോളിലായിരുന്നു ഡി മരിയ അർജന്റീനക്ക് വേണ്ടി കളിച്ചിരുന്നത്. ഏതായാലും കോപ അമേരിക്ക കിരീടം നേടിക്കൊണ്ട് അദ്ദേഹത്തെ യാത്രയാക്കാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *