ഡി മരിയയെ സൂക്ഷിക്കണം, പണി തരാൻ സാധ്യതയുണ്ട്: മാർക്കിഞ്ഞോസ്

നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വമ്പന്മാരായ ബ്രസീലും അർജന്റീനയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.നാളെ പുലർച്ചെ ഇന്ത്യൻ സമയം ആറുമണിക്കാണ് ഈ ക്ലാസിക്കോ പോരാട്ടം നടക്കുക. ബ്രസീലിലെ പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. 2 ടീമുകളെ സംബന്ധിച്ചിടത്തോളവും ഇതൊരു അഭിമാന പോരാട്ടമാണ്.

കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയിരുന്നത്.ഇതേ മാരക്കാനയിൽ വെച്ച് കൊണ്ട് നടന്ന മത്സരത്തിൽ ഡി മരിയയായിരുന്നു അർജന്റീനക്ക് വേണ്ടി വിജയഗോൾ നേടിയിരുന്നത്. അദ്ദേഹം സ്റ്റാർട്ടിങ് ഇലവനിൽ തിരിച്ചെത്തും എന്ന റിപ്പോർട്ടുകൾ പുറത്തേക്ക് വന്നു കഴിഞ്ഞു.പിഎസ്ജിയിൽ വെച്ച് ഡി മരിയക്കൊപ്പം ഒരുപാട് കാലം കളിച്ച താരമാണ് മാർക്കിഞ്ഞോസ്. ഡി മരിയയെ സൂക്ഷിക്കണമെന്നും അദ്ദേഹം ഏതുനിമിഷവും പണി തരാൻ സാധ്യതയുള്ള താരമാണെന്നും മാർക്കിഞ്ഞോസ് ഇപ്പോൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഡി മരിയയുടെ ക്വാളിറ്റികൾ എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹം വളരെ നിർണായകമായ താരമാണ്. ഏത് നിമിഷവും ഡിസിസീവ് ആവുന്നതിനാൽ ഞങ്ങൾ വളരെയധികം ജാഗ്രത പുലർത്തേണ്ടതുണ്ട്.ഡി മരിയ സ്റ്റാർട്ടിങ് ഇലവനിൽ ഇല്ലെങ്കിലും നിക്കോളാസ് ഗോൺസാലസ് ഉണ്ടാകുമല്ലോ?അദ്ദേഹവും വളരെയധികം കോളിറ്റികൾ ഉള്ള താരമാണ്. ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും ” ഇതാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്.

ബ്രസീലിന്റെ ഡിഫൻസ് വളരെ മോശം അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 5 ഗോളുകളാണ് അവർക്ക് വഴങ്ങേണ്ടി വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ മെസ്സിയും ഡി മരിയയും അടങ്ങുന്ന മുന്നേറ്റ നിര ബ്രസീലിന്റെ ഡിഫൻസിന് വലിയ തലവേദന സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *