ഡി മരിയക്കും പരിക്ക്, അർജന്റീന അഭിമുഖീകരിക്കുന്നത് ഗുരുതര പ്രതിസന്ധി!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ഇന്റർ മിലാന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അവർ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ മാർക്കസ് തുറാം നേടിയ ഗോളാണ് ഇന്ററിന് വിജയം സമ്മാനിച്ചത്. അതേസമയം കളിച്ച രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട ബെൻഫിക്ക ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.

എന്നാൽ ഈ മത്സരത്തിനിടെ അർജന്റൈൻ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയക്ക് പരിക്കേറ്റിട്ടുണ്ട്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് പരിക്ക് അദ്ദേഹത്തെ തേടിയെത്തിയത്.ലെഫ്റ്റ് ഹാംസ്ട്രിങ് ഇഞ്ചുറിയാണ് താരത്തിന് പിടിപെട്ടിരിക്കുന്നത്.തുടർന്ന് അദ്ദേഹം കളിക്കളത്തിൽ നിന്നും പിൻവാങ്ങുകയും ചെയ്തു.

ഡി മരിയയുടെ പരിക്ക് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത് അർജന്റീനക്കാണ്. കാരണം അടുത്ത വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ സ്കലോണി ഉള്ളത്.ആ ടീമിൽ ഇടം നേടാൻ ഡി മരിയക്ക് കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോൾ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. സൂപ്പർ താരം ലയണൽ മെസ്സിക്ക് ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അദ്ദേഹം അർജന്റീന ടീമിന്റെ ഭാഗമാവാൻ തീരുമാനിച്ചിട്ടുണ്ട്.

പ്രതിരോധനിരയിലെ സൂപ്പർതാരമായ ലിസാൻഡ്രോ മാർട്ടിനസ് പരിക്ക് മൂലം പുറത്തായി കഴിഞ്ഞിട്ടുണ്ട്.ഡി പോൾ,റുള്ളി,ലോ സെൽസോ എന്നിവർക്കൊക്കെ പരിക്കിന്റെ ചെറിയ പ്രശ്നങ്ങൾ ഉണ്ട് എന്നാണ് Tyc റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഏതായാലും അധികം വൈകാതെ തന്നെ അർജന്റീന കോച്ച് ടീമിനെ പ്രഖ്യാപിച്ചേക്കും.

ഒക്ടോബർ പതിമൂന്നാം തീയതി നടക്കുന്ന മത്സരത്തിൽ പരാഗ്വയേയും ഒക്ടോബർ പതിനെട്ടാം തീയതി നടക്കുന്ന മത്സരത്തിൽ പെറുവിനെയുമാണ് അർജന്റീന നേരിടുക. കഴിഞ്ഞ ഇന്റർനാഷണൽ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് അർജന്റീന ഈ മത്സരങ്ങൾക്ക് വേണ്ടി തയ്യാറെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *