ഡി മരിയക്കും ഡിബാലക്കും പിന്നാലെ മറ്റൊരു സൂപ്പർതാരത്തിനും പരിക്ക്, അർജന്റീനക്ക് തലവേദന!
വരുന്ന ഖത്തർ വേൾഡ് കപ്പിന് തയ്യാറെടുക്കുന്ന അർജന്റീനയുടെ ദേശീയ ടീമിന് ഏറ്റവും വലിയ വെല്ലുവിളിയാവുന്നത് സൂപ്പർ താരങ്ങളുടെ പരിക്കുകളാണ്. അർജന്റീനയുടെ നിർണായക താരങ്ങളായ എയ്ഞ്ചൽ ഡി മരിയ,പൗലോ ഡിബാല എന്നിവർ പരിക്കിന്റെ പിടിയിലാണ്.മാത്രമല്ല മറ്റു പല അർജന്റീന താരങ്ങൾക്കും പരിക്കിന്റെ വിഷയങ്ങളുണ്ട്.
നവംബർ മാസത്തിന്റെ തുടക്കത്തിൽ ഡി മരിയ കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ഡിബാലയുടെ കാര്യത്തിലേക്ക് വന്നാൽ അദ്ദേഹം ഖത്തർ വേൾഡ് കപ്പിന് മുന്നേ കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഖത്തർ വേൾഡ് കപ്പിൽ അദ്ദേഹം ടീമിനൊപ്പം ഉണ്ടാവുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Leandro Paredes out injured for 12 days for Juventus. https://t.co/nOrsW6sLup
— Mundo Albiceleste 🇦🇷 (@MundoAlbicelest) October 23, 2022
എന്നാൽ ഇതിന് പിന്നാലെ അർജന്റീനക്ക് മറ്റൊരു തിരിച്ചടി കൂടി ഇപ്പോൾ ഏറ്റിട്ടുണ്ട്.അതായത് യുവന്റസിന്‍റെ അർജന്റൈൻ മധ്യനിരതാരമായ ലിയാൻഡ്രോ പരേഡസിനും പരിക്കേറ്റിട്ടുണ്ട്.ഹാംസ്ട്രിങ് ഇഞ്ചുറിയാണ് താരത്തെ അലട്ടുന്നത്. 12 ദിവസത്തോളം താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്ന കാര്യം.
ഏതായാലും ഈ താരങ്ങൾ എല്ലാവരും അർജന്റീനക്ക് വേണ്ടി ഖത്തർ വേൾഡ് കപ്പിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിസ്റ്റൻ റൊമേറോ,നിക്കോളാസ് ഗോൺസാലസ് എന്നിവർക്കും പരിക്കിന്റെ ചെറിയ ആശങ്കകൾ ഉണ്ടെങ്കിലും ഭയപ്പെടാനില്ല എന്നാണ് അറിയാൻ കഴിയുന്നത്.യുവാൻ ഫോയ്ത്തിന്റെ കാര്യത്തിൽ മാത്രമാണ് അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ മാസം മുതൽ അദ്ദേഹം പരിക്കിന്റെ പിടിയിൽപ്പെട്ട് പുറത്താണ്. ഏതായാലും തുടർച്ചയായ മത്സരങ്ങളും അതുവഴി ഏൽക്കുന്ന പരിക്കുകളും ഇപ്പോൾ വേൾഡ് കപ്പിന് ഒരുങ്ങുന്ന എല്ലാ ടീമുകൾക്കും തിരിച്ചടിയാണ്.