ഡി മരിയക്കും കുടുംബത്തിനും വധഭീഷണി, പ്രതികരിച്ച് സ്‌കലോണി!
സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ നിലവിൽ അർജന്റീന ദേശീയ ടീമിനോടൊപ്പം അമേരിക്കയിലാണ് ഉള്ളത്. അദ്ദേഹത്തിന്റെ കുടുംബം അർജന്റീനയിലാണ് ഉള്ളത്. കഴിഞ്ഞദിവസം ഞെട്ടിപ്പിക്കുന്ന ഒരു സംഭവം നടന്നിട്ടുണ്ട്. അതായത് ഡി മരിയക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരെ വധഭീഷണി ഉയരുകയായിരുന്നു. ഒരു കാറിൽ വന്ന കുറച്ചുപേർ ഭീഷണി എഴുതിയ ഒരു പേപ്പർ താരത്തിന്റെ കുടുംബത്തിന് നേരെ വലിച്ചെറിയുകയായിരുന്നു.ഡി മരിയയോട് റൊസാരിയോയിലേക്ക് മടങ്ങി വരരുതെന്ന് പറയണമെന്നും വന്നാൽ തങ്ങൾ തീർക്കും എന്നുമായിരുന്നു ആ ഭീഷണിയിൽ ഉണ്ടായിരുന്നത്. ഗവർണർക്ക് പോലും ഡി മരിയയെ രക്ഷപ്പെടുത്താൻ കഴിയില്ലെന്ന് ഈ കുറിപ്പിൽ ഉണ്ടായിരുന്നു.
ഏതായാലും ഇക്കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അർജന്റീനയുടെ പരിശീലകനായ സ്‌കലോണി ഈ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഡി മരിയയോട് താൻ സംസാരിച്ചുവെന്നും നാളത്തെ മത്സരത്തിൽ കളിക്കാൻ അദ്ദേഹം റെഡിയായിട്ടുണ്ട് എന്നുമാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്.അർജന്റീന പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨🚨| NEW: Ángel Di María's parents and sister have suffered threats from a cartel in Rosario.
— CentreGoals. (@centregoals) March 26, 2024
The message conveyed was: "Tell your son Ángel not to return to Rosario, because otherwise we will ruin everything by killing a family member. Not even [Santa Fé governor] Pullaro… pic.twitter.com/Sgp7CENniB
“ഞാൻ ഡി മരിയയുമായി സംസാരിച്ചിട്ടുണ്ട്. നാളത്തെ മത്സരത്തിൽ സ്റ്റാർട്ട് ചെയ്യാൻ അദ്ദേഹം തയ്യാറായിക്കഴിഞ്ഞു. മത്സരത്തിന്റെ കാര്യത്തിൽ യാതൊരുവിധ മാറ്റങ്ങളും ഇല്ല. അദ്ദേഹം ശാന്തനാണ്,കുഴപ്പങ്ങൾ ഒന്നുമില്ല.അദ്ദേഹത്തിന് ആവശ്യമായ എല്ലാവിധ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹത്തിനറിയാം. പ്രധാനപ്പെട്ട കാര്യം അദ്ദേഹം കളിക്കുമ്പോൾ അദ്ദേഹം കൂടുതൽ റിലാക്സ് ആവും എന്നതാണ്.മറ്റു കാര്യങ്ങളെക്കുറിച്ചാണ് പ്രധാനമായും ഞാൻ അദ്ദേഹത്തോട് ഇപ്പോൾ സംസാരിക്കുന്നത് “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ആരാണ് ഇതിന് പിന്നിൽ എന്ന വ്യക്തമല്ല.റൊസാരിയോയെ ബാധിച്ചിരിക്കുന്ന ഡ്രഗ്സ് വിപത്തിനെതിരെ ഇദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു.അതിന്റെ ബാക്കിപത്രമാണോ ഇതെന്ന് വ്യക്തമല്ല. നേരത്തെ ലയണൽ മെസ്സിക്കും ഇത്തരത്തിലുള്ള ഭീഷണികൾ ലഭിച്ചിരുന്നു. മെസ്സിയുടെ ഭാര്യയുടെ കുടുംബത്തിന്റെ സ്ഥാപനങ്ങൾക്ക് നേരെയായിരുന്നു ആക്രമണങ്ങൾ ഉണ്ടായിരുന്നത്.