ഡി പോളിന് വേൾഡ് കപ്പ് കളിക്കാൻ പറ്റില്ലെന്ന വാർത്ത, യാഥാർത്ഥ്യം വ്യക്തമാക്കി AFA പ്രസിഡന്റ്!
വരുന്ന ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ കിരീടം സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന.സമീപകാലത്ത് മികച്ച പ്രകടനമാണ് അർജന്റീന നടത്തുന്നത്. അതിൽ വലിയ പങ്കുവഹിക്കാൻ സൂപ്പർ താരം റോഡ്രിഗോ ഡി പോളിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്കലോണിയുടെ വേൾഡ് കപ്പിനുള്ള അർജന്റൈൻ ടീമിൽ ഡി പോളിന് ഇടമുണ്ടാകുമെന്നുള്ള കാര്യത്തിൽ സംശയമില്ല.
എന്നാൽ ഡി പോളിനെതിരെ നിലവിൽ ക്രിമിനൽ കേസ് നിലനിൽക്കുന്നുണ്ട്. അതായത് താരത്തിന്റെ മുൻ ഭാര്യ കുട്ടികളെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് ഡി പോളിനെതിരെ ഒരു കേസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ ഇതുമായി ബന്ധപ്പെട്ട ട്രയലുകൾ നടക്കുന്നുണ്ട്.
ഈ വിഷയത്തിൽ ഡി പോൾ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ അദ്ദേഹത്തിന് വരുന്ന ഖത്തർ വേൾഡ് കപ്പ് കളിക്കാനാവില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ AFA യുടെ പ്രസിഡന്റായ ക്ലോഡിയോ ടാപ്പിയ ഇപ്പോൾ നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
#SelecciónArgentina🇦🇷 Tapia y los rumores sobre la presencia de De Paul en el Mundial
— TyC Sports (@TyCSports) July 21, 2022
El Presidente de la AFA aclaró la situación del mediocampista y negó que el mediocampista pueda llegar a perderse la Copa del Mundo.https://t.co/iHBl6tZFwF
” മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ പരിപാലിക്കാൻ വിസമ്മതിക്കുമെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. ഖത്തറിലേക്ക് പോകണമെങ്കിൽ താരത്തിന്റെ പേരിൽ ക്രിമിനൽ കേസ് പാടില്ല.അതാണ് ഞങ്ങൾക്ക് ഫിഫയുടെ നിയമങ്ങളിൽ നിന്നും മനസ്സിലാവുന്നത്.എനിക്ക് രണ്ടുപേരെയും അറിയാം.കുട്ടികളുടെ നല്ല ഭാവിക്ക് വേണ്ടിയായിരിക്കാം അവർ രണ്ടുപേരും പിരിഞ്ഞിട്ടുള്ളത്. നല്ല രൂപത്തിൽ തന്നെ ഈയൊരു വിഷയം അവർ അവസാനിപ്പിക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയങ്ങൾ ഒന്നുമില്ല ” ഇതാണ് ടാപ്പിയ പറഞ്ഞിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ടു കൊണ്ട് പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സ് ചില പ്രതീക്ഷകളും പങ്കുവെക്കുന്നുണ്ട്. അതായത് അടുത്ത വേൾഡ് കപ്പിൽ ഡി പോൾ ഉണ്ടാവുന്നത് തന്നെയാണ് ഇവർ പറയുന്നത്. ചില മാധ്യമങ്ങളിൽ കാണുന്ന പോലെ പ്രശ്നങ്ങൾ സങ്കീർണ്ണമല്ലെന്നും ഇവർ കൂട്ടിച്ചേർക്കുന്നുണ്ട്.