ഡിമരിയ തിരികെയെത്തി, അഗ്വേറൊ പുറത്തു തന്നെ, അർജന്റീന ടീം തയ്യാർ !
ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിനെ പരിശീലകൻ സ്കലോണി പുറത്തു വിട്ടു. പിഎസ്ജിയുടെ സൂപ്പർ താരം ഡിമരിയ ടീമിൽ തിരിച്ചെത്തി എന്നുള്ളതാണ് സ്‌ക്വാഡിന്റെ പ്രത്യേകത. ഏറെ കാലങ്ങൾക്ക് ശേഷമാണ് ഡിമരിയ അർജന്റീന ടീമിൽ തിരിച്ചെത്തുന്നത്. അതേസമയം പരിക്ക് മൂലം സൂപ്പർ താരം അഗ്വേറൊക്ക് ഇത്തവണയും സ്‌ക്വാഡിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല. കൂടാതെ യുവാൻ ഫോയ്ത്തും ജർമ്മൻ പസല്ലയും ടീമിൽ നിന്നും പുറത്തായിട്ടുണ്ട്. ഇരുവർക്കും പരിക്ക് തന്നെയാണ് വില്ലനായത്. ഈ മാസം രണ്ട് മത്സരങ്ങളാണ് അർജന്റീന കളിക്കുന്നത്. പരാഗ്വ, പെറു എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ. കഴിഞ്ഞ മാസം നടന്ന രണ്ട് മത്സരങ്ങളിലും അർജന്റീന വിജയിച്ചിരുന്നു. അർജന്റീനയുടെ ഇരുപത്തിയഞ്ച് അംഗ സ്‌ക്വാഡ് ഇങ്ങനെയാണ്.
#SelecciónMayor Lista de futbolistas convocados del exterior para los próximos encuentros de Eliminatorias ante #Paraguay 🇵🇾 y #Perú 🇵🇪 pic.twitter.com/bLjBRv8IdA
— Selección Argentina 🇦🇷 (@Argentina) November 6, 2020
Goalkeepers:
Emiliano Martinez (Aston Villa)
Agustin Marchesin (FC Porto)
Defenders:
Nehuen Perez (Granada)
Nicolas Otamendi (Benfica)
Facundo Medina (Lens)
Lucas Martinez Quarta (Fiorentina)
Nicolas Tagliafico (Ajax)
Walter Kannemann (Gremio)
Midfielders:
Rodrigo de Paul (Udinese)
Marcos Acuna (Sevilla)
Nicolas Dominguez (Bologna)
Roberto Pereyra (Udinese)
Alejandro Papu Gomez (Atalanta)
Angel Di Maria (PSG)
Lucas Ocampos (Sevilla)
Leandro Paredes (PSG)
Exequiel Palacios (Bayer Leverkusen)
Giovani Lo Celso (Tottenham Hotspur)
Guido Rodriguez (Real Betis)
Forwards:
Lucas Alario (Bayer Leverkusen)
Lionel Messi (FC Barcelona)
Paulo Dybala (Juventus)
Joaquin Correa (Lazio)
Nicolas Gonzalez (Stuttgart)
Lautaro Martinez (Inter)
Angel Di Maria makes Argentina national team, squad announced for World Cup qualifiers. https://t.co/dac7s2ZvsO
— Mundo Albiceleste 🇦🇷 (@MundoAlbicelest) November 6, 2020