ഡിമരിയയും പരേഡസുമെത്തി, അർജന്റൈൻ ക്യാമ്പ് സജീവമാകുന്നു!
വേൾഡ് കപ്പ് യോഗ്യത മത്സരത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്ന അർജന്റൈൻ ക്യാമ്പ് സജീവമാകുന്നു. സൂപ്പർ താരങ്ങളായ ഡിമരിയയും ലിയാൻഡ്രോ പരേഡസുമാണ് പുതുതായി ടീം ക്യാമ്പിൽ എത്തിച്ചേർന്നത്. ഇന്നലെയാണ് ഇരുവരും ഫ്രാൻസിൽ നിന്ന് അർജന്റീന പരിശീലനം നടത്തുന്ന ഇസെയ്സയിൽ എത്തിയത്. പിഎസ്ജി താരങ്ങളായ ഇരുവരും ലീഗ് വണ്ണിലെ അവസാന റൗണ്ട് പോരാട്ടങ്ങൾക്ക് ശേഷം പാരീസ് വിടുകയായിരുന്നു.ഇതോടെ ലയണൽ സ്കലോണിയുടെ ക്യാമ്പിൽ ആകെ ഏഴ് താരങ്ങളായി.ലുകാസ് അലാരിയോ,നിക്കോളാസ് ഗോൺസാലസ്,എക്സികിയേൽ പലാസിയോസ്,ലൗറ്ററോ മാർട്ടിനെസ്,നിക്കോളാസ് ഡോമിങ്കസ് എന്നിവർ നേരത്തേ അർജന്റൈൻ ക്യാമ്പിൽ എത്തിയിരുന്നു.
Di María y Paredes, dos más para la Selección
— TyC Sports (@TyCSports) May 25, 2021
Ambos jugadores del PSG se sumaron hoy al plantel de Lionel Scaloni que prepara los próximos juegos por Eliminatorias Sudamericanas.https://t.co/uy1gGUYstl
ബാക്കിയുള്ള താരങ്ങൾ ഉടൻ തന്നെ ടീമിനോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൂപ്പർ താരം ലയണൽ മെസ്സി ഇന്ന് ക്യാമ്പിലെത്തുമെന്നാണ് പ്രതീക്ഷകൾ. അതേസമയം സൂപ്പർ സ്ട്രൈക്കർ സെർജിയോ അഗ്വേറോയായിരിക്കും അവസാനമായി ടീമിനോടൊപ്പം ചേരുക. ചെൽസിക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പങ്കെടുക്കേണ്ടതിനാലാണ് അഗ്വേറോ വൈകുക.രണ്ട് യോഗ്യത മത്സരങ്ങളാണ് അർജന്റീന കളിക്കുന്നത്.ചിലി, കൊളംബിയ എന്നിവരാണ് എതിരാളികൾ. അതിന് ശേഷം സ്വന്തം നാട്ടിൽ നടക്കുന്ന കോപ്പ അമേരിക്കയിലും അർജന്റീനയിറങ്ങുന്നുണ്ട്.