ഡിബാലയോട് അടുത്ത മത്സരം കളിക്കാനാവശ്യപ്പെട്ട് സ്കലോനി!
വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള തയ്യാറെടുപ്പുകൾ അർജന്റീനയുടെ ദേശീയ ടീം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.നിലവിൽ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോനിയും സംഘവും അബൂദാബിയിലാണുള്ളത്. അർജന്റീന താരങ്ങൾ നേരിട്ട് അബൂദാബിയിലേക്കാണ് എത്തിച്ചേരുക.
വരുന്ന പതിനാറാം തീയതി UAE ക്കെതിരെ ഒരു സൗഹൃദ മത്സരം അർജന്റീന കളിക്കുന്നുണ്ട്. എന്നിരുന്നാലും അർജന്റീനയുടെ സ്‌ക്വാഡ് ഒഫീഷ്യലായി കൊണ്ട് ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.പക്ഷേ പരിശീലകൻ കാര്യങ്ങൾ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. പരിക്ക് മൂലം പുറത്തിരിക്കുന്ന പൗലോ ഡിബാലയെ ടീമിൽ ഉൾപ്പെടുത്താൻ സ്കലോനി തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.
🗣️ @gastonedul: “Scaloni has asked Dybala to play against Torino. Paulo has told him that he’s fine, wants and is ready to play, now it depends on Mourinho.” @TyCSports 🇦🇷 pic.twitter.com/lcvt7WK6UH
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 10, 2022
മാത്രമല്ല ഇതുമായി ബന്ധപ്പെട്ടുകൊണ്ട് കഴിഞ്ഞദിവസം സ്കലോനി ഡിബാലയെ വിളിച്ചിരുന്നു. തനിക്ക് ഇപ്പോൾ കുഴപ്പങ്ങൾ ഒന്നുമില്ലെന്നും താൻ മത്സരങ്ങൾ കളിക്കാൻ തയ്യാറായിട്ടുണ്ട് എന്നുമാണ് ഡിബാല സ്കലോനിയെ അറിയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അർജന്റീനയുടെ പരിശീലകൻ ഡിബാലയോട് അടുത്ത മത്സരം കളിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വരുന്ന ഞായറാഴ്ചയാണ് ഡിബാലയുടെ ക്ലബ്ബായ AS റോമ അടുത്ത മത്സരം കളിക്കുന്നത്.ടോറിനോയാണ് റോമയുടെ എതിരാളികൾ. ഈ മത്സരത്തിൽ കളിക്കാനാണ് സ്കലോനി ആവശ്യപ്പെട്ടിട്ടുള്ളത്. ഇനി റോമയുടെ പരിശീലകനായ മൊറിഞ്ഞോയാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത്. മത്സരത്തിൽ കളിക്കുകയാണെങ്കിൽ അത് താരത്തിന് കാര്യങ്ങൾ കൂടുതൽ അനുകൂലമാക്കും. എന്നാൽ പരിക്കേൽക്കാതെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യവുമാണ്.