ഡിബാലയെ എന്ത്കൊണ്ട് കളിപ്പിക്കുന്നില്ല? സ്കലോണി പറയുന്നു!
ഇന്ന് ഖത്തർ വേൾഡ് കപ്പിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ഹോളണ്ടാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. ഇരു ടീമുകളുടെയും ലക്ഷ്യം വിജയം മാത്രമായതിനാൽ ഒരു കടുത്ത പോരാട്ടം പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
അർജന്റീന സൂപ്പർതാരമായ പൗലോ ഡിബാലക്ക് ഇതുവരെ ഈ വേൾഡ് കപ്പിൽ ഒരൊറ്റ മത്സരം പോലും കളിക്കാൻ കഴിഞ്ഞിട്ടില്ല. ഇതേക്കുറിച്ച് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയോട് ചോദിക്കപ്പെട്ടിരുന്നു.ഡിബാലയെ കളിപ്പിക്കാനുള്ള അവസരം ഒത്തുവന്നില്ല എന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Vamos 🇦🇷 pic.twitter.com/zRH2CblVof
— Paulo Dybala (@PauDybala_JR) December 5, 2022
” ഡിബാല കളിക്കാത്തത് അദ്ദേഹത്തെ കളിപ്പിക്കാനുള്ള ഒരു അവസരം ഒത്തുവരാത്തത് കൊണ്ടാണ്. അദ്ദേഹത്തിന് കുഴപ്പങ്ങളൊന്നുമില്ല.പക്ഷേ കഴിഞ്ഞുപോയ ഈ മത്സരങ്ങൾ നമ്മൾ പരിഗണിക്കുമ്പോൾ അദ്ദേഹത്തെ കളിപ്പിക്കാനുള്ള ഒരു യഥാർത്ഥ അവസരം വന്നിട്ടില്ല.അദ്ദേഹത്തിന്റെ കാര്യത്തിലും സംഭാവനയിലും ഞങ്ങൾ ഹാപ്പിയാണ്. തീർച്ചയായും ഞങ്ങൾ താരങ്ങളുടെ കാര്യത്തിൽ ശ്രമിച്ചുകൊണ്ടേയിരിക്കും ” ഇതാണ് അർജന്റീന പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അർജന്റീന ആരാധകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് ഡിബാല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അവസരം ലഭിക്കാത്തതിൽ പലർക്കും വലിയ നിരാശയുണ്ടതാനും.