ടോപ് ടെൻ രാജ്യങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് മെസ്സിയോ ക്രിസ്റ്റ്യാനോയോ? കണക്കുകൾ.
കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് നേടിയതോടുകൂടി ഇന്റർനാഷണൽ ഫുട്ബോളിൽ 100 ഗോളുകൾ പൂർത്തിയാക്കാൻ സൂപ്പർ താരം ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു. ആകെ 102 ഗോളുകളാണ് മെസ്സി ഇപ്പോൾ നേടിയിട്ടുള്ളത്. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ നേരത്തെതന്നെ 100 ഗോളുകൾ പൂർത്തിയാക്കിയതാണ്. 122 ഗോളുകൾ നേടിയിട്ടുള്ള റൊണാൾഡോയാണ് ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം.
നിലവിൽ ഫിഫ റാങ്കിങ്ങിൽ ആദ്യ പത്തിൽ നിൽക്കുന്ന രാജ്യങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മെസ്സിയാണോ ക്രിസ്റ്റ്യാനോയാണോ? അതിന്റെ വിശദമായ കണക്കുകൾ ഇപ്പോൾ സ്പാനിഷ് മാധ്യമമായ മാർക്ക പ്രസിദ്ധീകരിച്ചിട്ടുണ്ട്. നമുക്ക് അതൊന്നു പരിശോധിക്കാം.
നിലവിലെ ഫിഫ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഒന്നുമുതൽ 10 വരെയുള്ള രാജ്യങ്ങളെ ആദ്യം നോക്കാം.ബ്രസീൽ,അർജന്റീന,ഫ്രാൻസ്,ബെൽജിയം,ഇംഗ്ലണ്ട്,ഹോളണ്ട്, ക്രൊയേഷ്യ,ഇറ്റലി, പോർച്ചുഗൽ,സ്പെയിൻ എന്നിവരാണ് നിലവിലെ ടോപ് ടെൻ രാജ്യങ്ങൾ.
ഇവർക്കെതിരെ മെസ്സി 15 ഗോളുകളാണ് ആകെ നേടിയിട്ടുള്ളത്. ബ്രസീലിനെതിരെ അഞ്ചു ഗോളുകൾ, ഫ്രാൻസിനെതിരെ 3, ക്രൊയേഷ്യക്കെതിരെ 3, സ്പെയിനിനെതിരെ 2,ഹോളണ്ട്,പോർച്ചുഗൽ എന്നിവർക്കെതിരെ ഓരോ ഗോളുകൾ വീതം, ഇങ്ങനെയാണ് മെസ്സിയുടെ കണക്കുകൾ വരുന്നത്.
Most International goals:
— Barca Galaxy 🇵🇱 (@barcagalaxy) March 29, 2023
1⃣2⃣2⃣ Cristiano 🇵🇹
1⃣0⃣9⃣ Ali Daei 🇮🇷
1⃣0⃣2⃣ Messi 🇦🇷🆕
8⃣9⃣ Dahari 🇲🇾
8⃣5⃣ Chhetri 🇮🇳🆕
8⃣4⃣ Puskas 🇭🇺
8⃣0⃣ Mabkhout 🇦🇪
7⃣9⃣ Chitalu 🇿🇲
7⃣8⃣ Saeed 🇮🇶
7⃣8⃣ Lewandowski 🇵🇱
via @yanekstats pic.twitter.com/5K9OFCpyPR
അതേസമയം ടോപ് ടെൻ രാജ്യങ്ങൾക്കെതിരെ റൊണാൾഡോ ആകെ 14 ഗോളുകൾ ആണ് നേടിയിട്ടുള്ളത്.ഹോളണ്ടിനെതിരെ നാല്,ബെൽജിയം, സ്പെയിൻ എന്നിവർക്കെതിരെ മൂന്നു ഗോളുകൾ വീതം, ഫ്രാൻസിനെതിരെ രണ്ടു ഗോളുകൾ,അർജന്റീനക്കെതിരെയും ക്രൊയേഷ്യക്കെതിരെയും ഓരോ ഗോളുകളും വീതം, ഇങ്ങനെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കണക്ക് വരുന്നത്.
അതായത് ഒരു ഗോളിന്റെ ലീഡിൽ ഇപ്പോൾ ലയണൽ മെസ്സിയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. അടുത്ത റാങ്കിംഗ് ഫിഫ പ്രഖ്യാപിക്കുമ്പോൾ സ്ഥാനങ്ങൾക്ക് മാറ്റം ഉണ്ടാവുമെങ്കിലും ആദ്യ പത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.