ടുണീഷ്യയെ ഗോളിൽ മുക്കി ബ്രസീൽ,കുതിപ്പ് തുടർന്ന് മെസ്സിപ്പട!

ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ വമ്പന്മാരായ ബ്രസീലിന് തകർപ്പൻ വിജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബ്രസീൽ ടുണീഷ്യയെ തകർത്തു വിട്ടത്. രണ്ടു ഗോളും ഒരു അസിസ്റ്റ്മായി തിളങ്ങിയ സൂപ്പർ താരം റാഫിഞ്ഞയുടെ മികവിലാണ് ബ്രസീൽ ഈയൊരു തകർപ്പൻ വിജയം നേടിയിട്ടുള്ളത്.

മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിലാണ് റാഫീഞ്ഞയുടെ ആദ്യഗോൾ വരുന്നത്.കാസമിറോയുടെ അസിസ്റ്റിൽ നിന്ന് ഒരു ഹെഡ്ഡറിലൂടെയാണ് താരം ഗോൾ നേടിയത്. എന്നാൽ പതിനെട്ടാം മിനിറ്റിൽ തൽബി ആ ഗോൾ മടക്കി. പക്ഷേ പത്തൊമ്പതാം മിനിട്ടിൽ റഫീഞ്ഞയുടെ അസിസ്റ്റിൽ നിന്ന് റിച്ചാർലീസൺ ഗോൾ കണ്ടെത്തുകയായിരുന്നു.29 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി നെയ്മർ അനായാസം വലയിലെത്തിച്ചു. നാൽപതാം മിനിറ്റിൽ റിച്ചാർലീസണിന്റെ അസിസ്റ്റിൽ നിന്നും ഒരു ഷോട്ടിലൂടെ റാഫീഞ്ഞ ലക്ഷ്യം കാണുകയായിരുന്നു. രണ്ടാം പകുതിയിൽ പെഡ്രോയുടെ ഗോൾ കൂടെ വന്നതോടെ ബ്രസീൽ വമ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു. ഇനി ഖത്തറിലാണ് ബ്രസീലിനെ കാണാൻ സാധിക്കുക.

അതേസമയം ഇന്നലെ നേഷൻസ് ലീഗിൽ നടന്ന വമ്പന്മാരുടെ പോരാട്ടത്തിൽ പോർച്ചുഗല്ലിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് സ്പയിൻ പോർച്ചുഗല്ലിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 88ആം മിനുട്ടിൽ മൊറാറ്റ നേടിയ ഗോളാണ് സ്പയിനിന് വിജയം സമ്മാനിച്ചത്. ഇതോടെ ഒന്നാം സ്ഥാനത്താണ് സ്പയിൻ ഫിനിഷ് ചെയ്തത്.

ഇന്ന് നടന്ന മറ്റൊരു സൗഹൃദ മത്സരത്തിൽ അർജന്റീന വിജയം തുടർന്നിട്ടുണ്ട്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ജമൈക്കയെ പരാജയപ്പെടുത്തിയത്.ജൂലിയൻ ആൽവരസിന്റെ ഗോൾ,,ലയണൽ മെസ്സിയുടെ ഇരട്ട ഗോളുകൾ എന്നിവയാണ് അർജന്റീനക്ക് ജയം സമ്മാനിച്ചത്. സൂപ്പർ താരം ലയണൽ മെസ്സി പകരക്കാരന്റെ രൂപത്തിലായിരുന്നു മത്സരത്തിൽ ഇറങ്ങിയത്.13ആം മിനുട്ടിൽ ആൽവരസിന്റെയും 87ആം മിനുട്ടിൽ മെസ്സിയുടെയും ഗോൾ പിറക്കുകയായിരുന്നു. തൊട്ടടുത്ത മിനുട്ടിൽ തന്നെ മെസ്സി ഫ്രീകിക്ക് ഗോളിലൂടെ ഗോൾ പട്ടിക പൂർത്തിയാക്കി.ഇതോടെ 35 മത്സരങ്ങൾ തോൽവി അറിയാതെ മുന്നേറാൻ അർജന്റീനക്ക് സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *