ടീം ബസിൽ നിന്നും ആരാധകർക്ക് നേരെ പണം വാരിയെറിഞ്ഞ് അർജന്റൈൻ സൂപ്പർ താരം!

ഖത്തർ വേൾഡ് കപ്പിലെ ചാമ്പ്യന്മാരായ അർജന്റീനക്ക് അതിഗംഭീരമായ വരവേൽപ്പാണ് തങ്ങളുടെ രാജ്യത്ത് ലഭിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് ആരാധകരാണ് മെസ്സിയെയും സംഘത്തെയും ആശിർവദിക്കാൻ ബ്യൂണസ്‌ അയേഴ്സിൽ തടിച്ചു കൂടിയിരുന്നത്. പിന്നീട് കാര്യങ്ങൾ നിയന്ത്രണാതീതമാവുകയും ചെയ്തു.

ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവാതെ വരികയും അർജന്റീനയുടെ ടീം ബസ്സിന് മുന്നോട്ട് നീങ്ങാൻ സാധിക്കാതെ വരികയും ചെയ്തതോടെ പരേഡ് പകുതിയിൽ വെച്ച് ഉപേക്ഷിക്കുകയായിരുന്നു.പിന്നീട് അർജന്റീന താരങ്ങളെ ഹെലികോപ്റ്ററിലാണ് AFA തങ്ങളുടെ ക്യാമ്പ് സ്ഥിതി ചെയ്യുന്ന എസയ്സയിലേക്ക് കൊണ്ടുവന്നത്.പിന്നീട് താരങ്ങൾ തങ്ങളുടെ വീടുകളിലേക്ക് മടങ്ങുകയും ചെയ്തു.

ഏതായാലും ഈ ആഘോഷത്തിനിടെ അർജന്റീന സൂപ്പർതാരമായ പപ്പു ഗോമസ് ആരാധകർക്കിടയിലേക്ക് പണം വാരിയെറിയുന്ന ദൃശ്യങ്ങൾ പുറത്തേക്ക് വന്നിട്ടുണ്ട്.ലയണൽ മെസ്സിയെ പുകഴ്ത്തി കൊണ്ടുള്ള ഒരു ചാന്റും ഇവർ മുഴക്കിയിരുന്നു. നേരത്തെ ഡേവിഡ് ബെക്കാമിന്റെ ഹെയർ സ്റ്റൈൽ അനുകരിച്ചുകൊണ്ട് ശ്രദ്ധ നേടിയ താരം കൂടിയാണ് പപ്പു ഗോമസ്.

മാത്രമല്ല അർജന്റീന ആരാധകർക്ക് സോഷ്യൽ മീഡിയയിലൂടെ പപ്പു ഗോമസ് നന്ദി പറയുകയും ചെയ്തിട്ടുണ്ട്. ” നിങ്ങളുടെ സ്നേഹത്തിന് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല.അത്രയേറെ സ്നേഹമാണ് ഞങ്ങൾക്ക് ലഭിച്ചത്. എന്റെ രാജ്യത്തിന് നന്ദി. ഞങ്ങൾ ലോക ചാമ്പ്യന്മാരായിരിക്കുന്നു ” ഇതാണ് പപ്പു ഗോമസ് പറഞ്ഞിട്ടുള്ളത്. ഏതായാലും അർജന്റീനയിൽ ഇപ്പോഴും ആരാധകർ തങ്ങളുടെ ആഘോഷങ്ങൾ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *