ടിറ്റെക്ക്‌ വീണ്ടും തലവേദനയാവുമോ അർജന്റീന? കണക്കുകൾ ഇങ്ങനെ!

വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയും ബ്രസീലും തമ്മിൽ ഒരിക്കൽ കൂടി മുഖാമുഖം വരികയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്ക് അർജന്റീനയുടെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക.

ഏതായാലും ബ്രസീലിയൻ പരിശീലകനായ ടിറ്റെയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ഒരല്പം തലവേദന സൃഷ്ടിക്കുന്ന ടീമാണ് അർജന്റീന. എന്തെന്നാൽ ബ്രസീലിന്റെ പരിശീലകനായ ഈ അഞ്ച് വർഷത്തിനിടെ കേവലം 5 തോൽവികൾ മാത്രമാണ് ടിറ്റെയുടെ ബ്രസീൽ വഴങ്ങിയിട്ടുള്ളത്. ഇതിൽ മൂന്നെണ്ണവും അർജന്റീനക്കെതിരെയായിരുന്നു എന്നുള്ളതാണ് ഒരല്പം ആശങ്കയുണ്ടാക്കുന്ന കാര്യം.

2017-ലെ സൗഹൃദമത്സരത്തിൽ ടിറ്റെയുടെ ബ്രസീൽ സാംപോളിയുടെ അർജന്റീനയോട് ഒരു ഗോളിന് പരാജയപ്പെട്ടിട്ടുണ്ട്.ഓസ്ട്രേലിയയിൽ നടന്ന മത്സരത്തിൽ ഗബ്രിയേൽ മെർക്കാഡോയായിരുന്നു അർജന്റീനയുടെ വിജയഗോൾ നേടിയത്. പിന്നീട് സൗദിയിൽ വെച്ച് നടന്ന മത്സരത്തിലും അർജന്റീന ഒരു ഗോളിന് വിജയിച്ചു. മെസ്സിയായിരുന്നു പെനാൽറ്റിയിലൂടെ വിജയഗോൾ നേടിയത്.പിന്നീട് കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലാണ് സ്കലോണിയുടെ അർജന്റീന ടിറ്റെയുടെ ബ്രസീലിനെ വീഴ്ത്തിയത്. ഡി മരിയയുടെ ഗോളിലായിരുന്നു അർജന്റീന ജയം സ്വന്തമാക്കിയത്.

ടിറ്റെ ബ്രസീൽ കരിയറിൽ വഴങ്ങിയ ബാക്കി രണ്ട് തോൽവികൾ ബെൽജിയത്തിനെതിരെയും പെറുവിനെതിരെയുമായിരുന്നു. അതേസമയം അർജന്റീനക്കെതിരെ മൂന്ന് മത്സരങ്ങൾ വിജയിച്ച ചരിത്രവും ടിറ്റെക്കുണ്ട്.2016 നവംബറിൽ നടന്ന യോഗ്യത മത്സരത്തിൽ അർജന്റീനയെ മൂന്ന് ഗോളുകൾക്ക്‌ ബ്രസീൽ തകർത്തു വിട്ടത്.കൂട്ടീഞ്ഞോ, നെയ്മർ, പൗളിഞ്ഞോ എന്നിവരായിരുന്നു ഗോളുകൾ നേടിയത്.2018 ഒക്ടോബറിൽ നടന്ന സൗഹൃദമത്സരത്തിൽ ബ്രസീൽ അർജന്റീനയെ കീഴടക്കി. മിറാണ്ടയായിരുന്നു അന്ന് ബ്രസീലിന്റെ ഗോൾ നേടിയത്. ഒടുവിൽ 2019 കോപ്പ അമേരിക്ക സെമിയിലാണ് ബ്രസീൽ അർജന്റീനയെ പരാജയപ്പെടുത്തിയത്.ഗബ്രിയേൽ ജീസസ്, ഫിർമിനോ എന്നിവരാണ് ഗോളുകൾ നേടിയത്.

ഏതായാലും ടിറ്റെ ഒരിക്കൽ കൂടി അർജന്റീനയെ നേരിടുകയാണ്. ഇത്തവണ ഫലം ആർക്കൊപ്പമാവുമെന്നാണ് ആരാധകർക്കറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *