ടാഗ്ലിയാഫിക്കോ തിരിച്ചെത്തിയേക്കും, പെറുവിനെതിരെയുള്ള അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ !
കഴിഞ്ഞ മത്സരത്തിൽ പരാഗ്വയോടേറ്റ സമനിലയുടെ ക്ഷീണം തീർക്കാനുറച്ചാവും അർജന്റീന പെറുവിനെതിരെ ബൂട്ടണിയുക.ആദ്യത്തെ രണ്ട് മത്സരങ്ങളിലും അർജന്റീനക്ക് വിജയം നേടാൻ സാധിച്ചിരുന്നുവെങ്കിലും പിന്നീട് സമനിലയിൽ കുരുങ്ങുകയായിരുന്നു. മത്സരത്തിൽ നിക്കോളാസ് ഗോൺസാലസായിരുന്നു അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്. ഈ മത്സരത്തിൽ പ്രതിരോധനിര താരം നിക്കോളാസ് ടാഗ്ലിയാഫിക്കോക്ക് കളിക്കാൻ സാധിച്ചിരുന്നില്ല.ഇരുപത്തിയെട്ടുകാരനായ താരത്തിന്റെ ഇടതുകാലിനേറ്റ പരിക്കായിരുന്നു താരത്തിന് വിനയയത്. ഏതായാലും കഴിഞ്ഞ ദിവസം താരം പരിശീലനത്തിലേക്ക് തിരിച്ചെത്തിയിരുന്നു.അത്കൊണ്ട് തന്നെ അടുത്ത മത്സരത്തിൽ താരത്തിന് ഇലവനിൽ ഇടം ലഭിച്ചേക്കും.
Nicolas Tagliafico set to return, Argentina possible eleven. https://t.co/H6VaOFqxmx
— Mundo Albiceleste 🇦🇷 (@MundoAlbicelest) November 15, 2020
താരത്തിന്റെ പകരക്കാരനായി നിക്കോളാസ് ഗോൺസാലസായിരുന്നു ടീമിൽ ഇടം നേടിയിരുന്നത്. താരം മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. അതിനാൽ തന്നെ താരത്തെ തഴയാൻ സ്കലോണിക്ക് മനസ്സ് വരുന്നില്ല എന്നാണ് മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ തന്നെ മുന്നേറ്റനിരയിലെ ലുകാസ് ഒകമ്പസിനെ മാറ്റി താരത്തിന് അവസരം നൽകാൻ സ്കലോണി ആലോചിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം ഉറപ്പല്ല. ഏതായാലും ടാഗ്ലിയാഫിക്കോ ടീമിൽ തിരിച്ചെത്തുമെന്നുറപ്പാണ്. എന്നാൽ ആര് ടീമിൽ നിന്നും പുറത്ത് പോവും എന്നുള്ളത് സ്കലോണി തീരുമാനിച്ചിട്ടില്ല.വേറെ മാറ്റങ്ങൾ ഒന്നും തന്നെ സ്കലോണി നടത്തിയേക്കില്ല.
അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെയാണ്..
Armani; Montiel, Quarta, Otamendi, Tagliafico; de Paul, Paredes, Lo Celso; Messi, Lautaro Martinez, Ocampos or Nicolas Gonzalez
Nicolas Tagliafico set to return, Argentina possible eleven. https://t.co/H6VaOFqxmx
— Mundo Albiceleste 🇦🇷 (@MundoAlbicelest) November 15, 2020