ഞാൻ കരയുന്ന ആളല്ല,പക്ഷേ ഇത് അതുല്യമായത്:എൻഡ്രിക്ക്
ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ വിജയം നേടാൻ ബ്രസീലിന് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. 17 കാരൻ എൻഡ്രിക്ക് നേടിയ ഗോളാണ് ബ്രസീലിനെ വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ 80ആം മിനിട്ടിലാണ് എൻഡ്രിക്ക് വെമ്ബ്ലി സ്റ്റേഡിയത്തിൽ ഗോൾ കണ്ടെത്തിയത്.
മത്സരത്തിന്റെ അവസാനത്തിൽ ഒരു സുവർണ്ണാവസരം കൂടി എൻഡ്രിക്കിന് ലഭിച്ചിരുന്നു.എന്നാൽ അത് ഗോളാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.ഏതായാലും ഈ മത്സരത്തെക്കുറിച്ച് ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. വളരെ അതുല്യമായ ഒരു കാര്യമാണ് സംഭവിച്ചത് എന്നാണ് എൻഡ്രിക്ക് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Youngest ever player to score at Wembley.
— All Things Brasil™ 🇧🇷 (@SelecaoTalk) March 23, 2024
The youngest player to score for Brazil since Ronaldo in 1994.
Endrick Felipe Moreira de Sousa 🇧🇷🌟 pic.twitter.com/R5xcZttfjZ
” ഞാൻ ഇപ്പോഴും ആ ഗോളിനെ കുറിച്ചാണ് ചിന്തിച്ചു കൊണ്ടിരിക്കുന്നത്.അവസാനം എന്നെ വേദനപ്പെടുത്തിയ ഒരു കാര്യമുണ്ടായി.ഒരു ഗോൾ കൂടി നേടാനുള്ള അവസരം എനിക്കുണ്ടായിരുന്നു.പക്ഷേ എനിക്കതിന് സാധിച്ചില്ല.പക്ഷേ ഇത് അതുല്യമായ ഒരു അനുഭവമാണ്.വെമ്ബ്ലിയിൽ കരിയറിലെ ആദ്യത്തെ മത്സരമാണ് ഞാൻ കളിക്കുന്നത്.ഇവിടെ ഗോൾ നേടാൻ കഴിഞ്ഞു. ഈ ഗോൾ തന്നെയാണ് ഇപ്പോഴും എന്റെ മനസ്സിൽ.എന്നാൽ മറ്റൊരു ഗോളിനെ കുറിച്ച് മത്സരത്തിൽ ചിന്തിക്കാൻ കഴിയാതെ പോയത് വേദനിപ്പിക്കുന്നുണ്ട്.എന്റെ കുടുംബം മുഴുവനും ഇവിടെയുണ്ടായിരുന്നു.ഞാൻ അങ്ങനെ കരയുന്ന ആളൊന്നുമല്ല.ഞാനത് പിടിച്ച് വെക്കുകയാണ്.ഇത് അതുല്യമായ ഒന്നാണ്. ഞാൻ വളരെയധികം സന്തോഷവാനാണ് ” ഇതാണ് എൻഡ്രിക്ക് പറഞ്ഞിട്ടുള്ളത്.
മത്സരത്തിൽ മികച്ച പ്രകടനം ബ്രസീൽ പുറത്തെടുത്തിരുന്നു.ഒരുപാട് സുവർണാവസരങ്ങൾ ബ്രസീലിന് ലഭിക്കുകയും ചെയ്തിരുന്നു.വിനീഷ്യസ്,റാഫീഞ്ഞ എന്നിവർക്കെല്ലാം മികച്ച ഗോളവസരങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. ഫിനിഷിംഗിലെ അപാകതകൾ പരിഹരിച്ചിരുന്നുവെങ്കിൽ കൂടുതൽ മികച്ച ഒരു വിജയം തന്നെ സ്വന്തമാക്കാൻ ബ്രസീലിന് സാധിക്കുമായിരുന്നു.