ഞാൻ എവിടെയും വോട്ട് ചെയ്തിട്ടില്ല: ഫിഫ ബെസ്റ്റിൽ പ്രതികരിച്ച് നെയ്മർ!

2023ലെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം അർജന്റീനയുടെ നായകനായ ലയണൽ മെസ്സിയാണ് സ്വന്തമാക്കിയത്. ഇന്നലെ ലണ്ടനിൽ വെച്ച് നടന്ന ചടങ്ങിലാണ് മെസ്സിയെ ഒരിക്കൽ കൂടി ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുത്തത്. യുവ സൂപ്പർ താരം ഏർലിംഗ് ഹാലന്റിനെയാണ് മെസ്സി മറികടന്നത്. എന്നാൽ മെസ്സി അർഹിച്ചിരുന്നുവോ കാര്യത്തിൽ വലിയ വിവാദങ്ങൾ ഇപ്പോൾ നിലനിൽക്കുന്നുണ്ട്.

ഓരോ ദേശീയ ടീമിന്റെ ക്യാപ്റ്റന്മാർക്കും ഈ പുരസ്കാരത്തിന്റെ കാര്യത്തിൽ വോട്ട് ചെയ്യാനുള്ള അവസരമുണ്ട്.അങ്ങനെ നെയ്മർ ജൂനിയർ ബ്രസീലിനു വേണ്ടി വോട്ട് ചെയ്തു എന്നത് ചിലർ റിപ്പോർട്ട് ചെയ്തിരുന്നു. നെയ്മർ ആദ്യ വോട്ട് മെസ്സിക്ക് നൽകിയത്. അതിനുശേഷം എംബപ്പേക്കും ഹാലന്റിനും നെയ്മർ വോട്ടുകൾ നൽകി എന്നായിരുന്നു ചില ഫാൻ പേജുകളും ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നത്.

അത്തരത്തിൽ റിപ്പോർട്ട് ചെയ്ത ഒരു മാധ്യമത്തിന്റെ കമന്റ് ബോക്സിൽ നെയ്മർ ജൂനിയർ തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലാണ് നെയ്മർ ഇത് നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുള്ളത്.ഞാൻ എവിടെയും വോട്ട് ചെയ്തിട്ടില്ല എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.കൂടാതെ ഒരു ചിരിക്കുന്ന ഇമോജിയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അതായത് നെയ്മർ മെസ്സിക്ക് വോട്ട് ചെയ്തു എന്ന വ്യാജ വാർത്തയെ നേരിട്ട് നെയ്മർ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.ബ്രസീലിന്റെ ദേശീയ ടീമിനെ പ്രതിനിധീകരിച്ചുകൊണ്ട് വോട്ട് ചെയ്തിട്ടുള്ളത് യുണൈറ്റഡ് സൂപ്പർ താരമായ കാസമിറോയാണ്.

കാസമിറോ തന്റെ ആദ്യ വോട്ട് ഏർലിംഗ് ഹാലന്റിനാണ് നൽകിയിട്ടുള്ളത്. അതിനുശേഷം ലയണൽ മെസ്സിയെയും മൂന്നാമത് കിലിയൻ എംബപ്പേയേയുമാണ് കാസമിറോ തിരഞ്ഞെടുത്തിട്ടുള്ളത്. ഏതായാലും ബ്രസീലിന്റെ വോട്ടിൽ ലയണൽ മെസ്സിക്കും സ്ഥാനമുണ്ട്. ഏതായാലും നെയ്മർ വോട്ട് ചെയ്തു എന്ന രൂപത്തിൽ പ്രചരിക്കുന്നതെല്ലാം തികച്ചും വ്യാജമായ വാർത്തകളാണ്.

Leave a Reply

Your email address will not be published. Required fields are marked *