ഞാൻ ഉണ്ടായിരുന്നെങ്കിൽ ഗോളുകൾ നേടാമായിരുന്നു : ഇറ്റലിയുടെ തോൽവിയെ കുറിച്ച് ബലോടെല്ലി പറയുന്നു!
കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത പ്ലേ ഓഫ് മത്സരത്തിൽ ഇറ്റലി നോർത്ത് മാസിഡോണിയയോട് പരാജയപ്പെട്ടിരുന്നു.ഇതോടെ ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടാനാവാതെ ഇറ്റലി പുറത്താവുകയായിരുന്നു.ആ മത്സരത്തിൽ 32 ഷോട്ടുകളായിരുന്നു ഇറ്റലി തൊടുത്തിരുന്നത്.എന്നാൽ ഒരെണ്ണം പോലും ഗോളാക്കി മാറ്റാൻ ഇറ്റലിക്ക് സാധിക്കാതെ പോവുകയായിരുന്നു.
ഏതായാലും ഈ മത്സരത്തെക്കുറിച്ച് മുൻ ഇറ്റാലിയൻ സൂപ്പർ താരമായ മരിയോ ബലോടെല്ലി ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്.താൻ ഗോൾ നേടാൻ മിടുക്കനാണെന്നും ഒരുപാട് അവസരങ്ങൾ ആ മത്സരത്തിൽ ഉണ്ടായിരുന്നു എന്നുമാണ് ബലോടെല്ലി പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്ട് ഇറ്റാലിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബലോടെല്ലിയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 31, 2022
” ഞങ്ങൾ തോൽക്കുന്ന സമയത്തെല്ലാം ഞാൻ മിസ് ചെയ്യപ്പെടും.ഇപ്പോൾ എന്നെ മിസ്സ് ചെയ്യുന്നു എന്ന് പറയാൻ എല്ലാവർക്കും എളുപ്പമാണ്,പക്ഷെ മത്സരത്തിന് മുന്നേ എന്നെ കുറിച്ച് ആരും ചിന്തിക്കാറില്ല. ഞാൻ ആ മത്സരം കണ്ടിരുന്നു. ഒരുപാട് അവസരങ്ങൾ അതിൽ ലഭിച്ചിരുന്നു. ഗോളുകൾ നേടാൻ ഞാൻ മിടുക്കനാണ്.ഞാൻ ഉണ്ടായിരുന്നെങ്കിൽ ഇറ്റലി വിജയിക്കുമെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ആ മത്സരത്തിൽ ഗോളുകൾ നേടാൻ അവസരങ്ങൾ ഉണ്ടായിരുന്നു ” ഇതാണ് ബലോടെല്ലി പറഞ്ഞത്.
2010 മുതൽ ഇറ്റലിക്ക് വേണ്ടി കളിച്ചു തുടങ്ങിയ താരമാണ് മരിയോ ബലോടെല്ലി. എന്നാൽ പിന്നീട് അദ്ദേഹത്തിന് സ്ഥാനം നഷ്ടമാവുകയായിരുന്നു. ഈയിടെ അദ്ദേഹം ഇറ്റാലിയൻ ടീമിലേക്ക് മടങ്ങിയെത്തുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും മാൻസിനി അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.