ഞാൻ ഇന്ന് മോശമായിരുന്നു: തുറന്ന് സമ്മതിച്ച് പോർച്ചുഗീസ് സൂപ്പർ താരം!

ഇന്നലെ യൂറോ കപ്പിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ നിന്ന് ശേഷമാണ് പോർച്ചുഗൽ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ കോൺസിസാവോ നേടിയ ഗോളാണ് പോർച്ചുഗലിന് വിജയം സമ്മാനിച്ചത്.

മത്സരത്തിൽ പ്രതീക്ഷിച്ച പോലെയുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ പോർച്ചുഗലിന് കഴിഞ്ഞിട്ടില്ല. പലപ്പോഴും ഒത്തിണക്കത്തിന്റെ കുറവ് നന്നായി പ്രതിഫലിച്ചിരുന്നു.വേണ്ട രൂപത്തിൽ തിളങ്ങാൻ തനിക്ക് ഇന്ന് സാധിച്ചില്ല എന്ന കാര്യം പോർച്ചുഗീസ് സൂപ്പർ താരമായ ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞിട്ടുണ്ട്.പ്രത്യേകിച്ച് ഫസ്റ്റ് ഹാഫിൽ പ്രകടനം മോശമായിരുന്നു എന്ന് ഇദ്ദേഹം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.ബ്രൂണോയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ഫസ്റ്റ് ഹാഫിൽ ഞങ്ങളുടെ പ്രകടനം മോശമായിരുന്നു. ഒരുപാട് മിസ്റ്റേക്കുകൾ ഞങ്ങൾ വരുത്തിവെച്ചു. പ്രത്യേകിച്ച് എന്റെ ഭാഗത്ത് നിന്നും ഒരുപാട് മിസ്റ്റേക്കുകൾ സംഭവിച്ചു.പക്ഷേ റിസ്ക് എടുക്കുക എന്നത് എന്റെ ഗെയിമിന്റെ ഭാഗമാണ്.മധ്യനിര താരങ്ങളാണ് ഏറ്റവും കൂടുതൽ റിസ്ക് എടുക്കുന്നത്. പക്ഷേ എനിക്ക് ശരിയായ രീതിയിൽ മുന്നിലോട്ട് പാസ് നൽകാൻ കഴിഞ്ഞാൽ അത് ഗോളാക്കി മാറ്റാനുള്ള പ്രതിഭകൾ ഞങ്ങളുടെ മുന്നിലുണ്ട് ” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.

അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയിലേക്ക് കൂടുതൽ മികച്ച ബോളുകൾ എത്തിക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ല എന്ന് തന്നെയാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. മത്സരത്തിൽ മൂന്നാളും തവണ റൊണാൾഡോ ഓഫ് സൈഡ് ട്രാപ്പിൽ കുടുങ്ങുകയും ചെയ്തിരുന്നു. പോർച്ചുഗലിന്റെ മുന്നേറ്റത്തെ ഏറെ നേരം തളക്കാൻ ചെക്കിന് കഴിഞ്ഞു എന്നത് പ്രശംസനീയമാണ്. ഇനി അടുത്ത മത്സരത്തിൽ തുർക്കിയാണ് പോർച്ചുഗലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *