ഞാനൊരു മൃഗമായി മാറി: അശ്ലീല ആംഗ്യത്തിൽ ഡി പോളിനോട് മാപ്പ് പറഞ്ഞ് ഉറുഗ്വൻ താരം.
കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന ഉറുഗ്വയോട് പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മത്സരത്തിൽ ഉറുഗ്വ വിജയിച്ചിരുന്നത്. അരൗഹൊ,നുനസ് എന്നിവരുടെ ഗോളുകളാണ് അർജന്റീനക്ക് തോൽവി സമ്മാനിച്ചിരുന്നത്.എന്നാൽ ആ മത്സരത്തിനിടെ ഉറുഗ്വയുടെ പിഎസ്ജി സൂപ്പർതാരമായ മാനുവൽ ഉഗാർത്തെ ഡി പോളിനോട് അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു.
ലയണൽ മെസ്സിയെ ചേർത്തുകൊണ്ടായിരുന്നു ആംഗ്യം കാണിച്ചിരുന്നത്.ഇത് പിന്നീട് വലിയ വിവാദമായി.ഇപ്പോൾ ഉഗാർത്തെ തന്നെ ഇക്കാര്യത്തിൽ പരസ്യമായി മാപ്പ് പറഞ്ഞിട്ടുണ്ട്. അപ്പോഴത്തെ ചൂടിൽ സംഭവിച്ചു പോയതാണ് എന്നാണ് ഈ ഉറുഗ്വൻ താരം പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Manuel Ugarte called De Paul “Messi’s c**k sucker” pic.twitter.com/yIwv2YOEmi
— Troll Football (@TrollFootball) November 17, 2023
” എന്റെ ആ പ്രവർത്തി വലിയ രീതിയിൽ വൈറൽ ആയിട്ടുണ്ടെന്ന് മറ്റുള്ള ആളുകൾ പറഞ്ഞപ്പോൾ എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല. പിന്നീടാണ് ഞാൻ അത് കണ്ടത്.അപ്പോഴാണ് അതിന്റെ ഗൗരവം എനിക്ക് മനസ്സിലായത്. ഞാൻ അപ്പോൾ മരിക്കാൻ ആഗ്രഹിച്ചു.കാരണം അതൊരിക്കലും നല്ല ഒരു പ്രവർത്തി ആയിരുന്നില്ല.ആ സമയത്ത് ഞാൻ ഒരു മൃഗമായി മാറി. മത്സരത്തിന്റെ ചൂടിൽ സംഭവിച്ചു പോയതാണ്.ഡി പോളിനോട് മാപ്പ് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തോട് ഞാൻ ഇതുവരെ സംസാരിച്ചിട്ടില്ല.പക്ഷേ ഞാൻ ചെയ്യാൻ പാടില്ലാത്ത ഒരു പ്രവർത്തിയാണ് ചെയ്തത്.ഡി പോൾ പറഞ്ഞതുപോലെ അത് കളത്തിൽ തന്നെ അവസാനിക്കട്ടെ ” ഇതാണ് ഉഗാർത്തെ പറഞ്ഞിട്ടുള്ളത്.
ഉറുഗ്വ നിലവിൽ തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബ്രസീലിനെയും അർജന്റീനയേയും അവർ തോൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അവർ തോൽപ്പിച്ചു കഴിഞ്ഞു. അതേസമയം ഉറുഗ്വയോട് പരാജയപ്പെട്ട അർജന്റീന ബ്രസീലിനെ തോൽപ്പിച്ചുകൊണ്ട് തിരിച്ചു വന്നിട്ടുണ്ട്.