ഞങ്ങൾ സ്ട്രോങ്ങാണ്,ഇത്തവണ ആദ്യ കിരീടം നേടണം:വിനീഷ്യസ്

ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ നിലവിൽ മിന്നുന്ന ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. റയൽ മാഡ്രിഡിനോടൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിനുശേഷമാണ് അദ്ദേഹം ബ്രസീൽ ക്യാമ്പിൽ ഇപ്പോൾ ജോയിൻ ചെയ്തിട്ടുള്ളത്. ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാര സാധ്യത ഏറ്റവും കൂടുതൽ കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. ബ്രസീലിനോടൊപ്പം മികച്ച പ്രകടനം നടത്താത്തതിന്റെ പേരിൽ വിമർശനങ്ങൾ ഇദ്ദേഹത്തിന് കേൾക്കേണ്ടി വരാറുണ്ട്.

ബ്രസീൽ ദേശീയ ടീമിനോടൊപ്പം ഇതുവരെ കിരീടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല താരത്തിന്. അതുകൊണ്ടുതന്നെ ഇത്തവണത്തെ കോപ്പ അമേരിക്ക നേടി കൊണ്ട് ആദ്യ കിരീടം തനിക്ക് കരസ്ഥമാക്കണം എന്നാണ് വിനീഷ്യസ് പറഞ്ഞിട്ടുള്ളത്. ബ്രസീലിന്റെ ഈ ജനറേഷൻ വളരെയധികം കരുത്തരാണെന്നും വിനി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഇതുവരെ എനിക്ക് ബ്രസീലിനോടൊപ്പം കിരീടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇത്തവണ അത് സാധ്യമാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ തയ്യാറെടുപ്പ് വളരെ മികച്ച രൂപത്തിലാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. ബ്രസീലിന്റെ ഇപ്പോഴത്തെ ജനറേഷൻ വളരെയധികം സ്ട്രോങ്ങ് ആണ്.ഒരുപാട് നേട്ടങ്ങൾ ടീമിന് നേടിക്കൊടുക്കാൻ കഴിവുള്ളവരാണ് ഈ ജനറേഷൻ “ഇതാണ് വിനി പറഞ്ഞിട്ടുള്ളത്.

നെയ്മർ ജൂനിയർ ഇല്ലാത്തതുകൊണ്ടുതന്നെ വിനിയിലാണ് ഇത്തവണത്തെ ബ്രസീലിന്റെ പ്രതീക്ഷകൾ.ബാലൺഡി’ഓർ നേടണമെങ്കിൽ വിനിക്ക് ഇത്തവണത്തെ കോപ്പ അമേരിക്ക നിർബന്ധമാണ്.

Leave a Reply

Your email address will not be published. Required fields are marked *