ഞങ്ങൾ ഞങ്ങളെ പറ്റി തന്നെ ആശങ്കപ്പെടേണ്ടതുണ്ട് : റൂബൻ ഡയസ്
ഇന്ന് യുവേഫ നേഷൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ പോർച്ചുഗൽ കളത്തിലേക്കിറങ്ങുന്നുണ്ട്. ചെക്ക് റിപ്പബ്ലിക്കാണ് പോർച്ചുഗല്ലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15ന് ചെക്ക് റിപ്പബ്ലിക്കിന്റെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏതായാലും ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ഒരുപാട് കാര്യങ്ങളെക്കുറിച്ച് പോർച്ചുഗലിന്റെ പ്രതിരോധനിരയിലെ സൂപ്പർതാരമായ റൂബൻ ഡയസ് സംസാരിച്ചിട്ടുണ്ട്. എതിരാളികൾ അപകടകാരികളാണെന്നും അതുകൊണ്ട് ഞങ്ങൾ ഞങ്ങളെ പറ്റിത്തന്നെ ആശങ്കപ്പെടേണ്ടതുണ്ട് എന്നുമാണ് റൂബൻ ഡയസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ പോർച്ചുഗലിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Photo dump de Praga, parte 1. 🎞🇵🇹 Qual a tua 📸 favorita? #VesteABandeira
— Portugal (@selecaoportugal) September 23, 2022
Prague photo dump, part one. 📸🇵🇹 Let us know your favourite shot from today's training. #WearTheFlag pic.twitter.com/pdMkO96osJ
” പോർച്ചുഗൽ ടീം ഇപ്പോൾ വളരെ നല്ല രൂപത്തിലാണ് മുന്നോട്ടുപോകുന്നത്. എല്ലാവർക്കും ഒരുപോലെ പ്രാധാന്യമുള്ള ടീമാണ് ഞങ്ങളുടേത്.പെപെയുടെ അഭാവം ടീമിലുണ്ട്.എന്നാൽപോലും ഞങ്ങളുടെ ടീം വളരെയധികം കരുത്തരും തയ്യാറെടുത്തു കഴിഞ്ഞവരുമാണ്. പക്ഷേ ചെക്ക് റിപ്പബ്ലിക്കിന് അവരുടെ ആയുധങ്ങളെല്ലാം ലഭ്യമാണ്. വളരെ അപകടകാരികളായ ടീമാണ് അവർ.അതുകൊണ്ടുതന്നെ ഞങ്ങൾ ഞങ്ങളെ പറ്റി തന്നെ ആശങ്കപ്പെടേണ്ടതുണ്ട് ” ഇതാണ് റൂബൻ ഡയസ് പറഞ്ഞിട്ടുള്ളത്.
സൂപ്പർ താരം പെപ്പേ നേരത്തെ പോർച്ചുഗലിന്റെ സ്‌ക്വാഡിൽ ഇടം നേടിയിരുന്നു. എന്നാൽ പരിക്ക് മൂലം താരത്തിന് സ്ഥാനം നഷ്ടമാവുകയായിരുന്നു. അതുകൊണ്ടുതന്നെ റൂബൻ ഡയസിനൊപ്പം സെന്റർ ബാക്ക് പൊസിഷനിൽ ഡാനിലോ പെരീരയായിരിക്കും ഇറങ്ങുക.