ഞങ്ങൾ ഇവിടെയുള്ളത് കിരീടം നേടാൻ വേണ്ടി മാത്രം : ഓട്ടാമെന്റി!

കോപ്പ അമേരിക്കയിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നാളെ ഇക്വഡോറിനെ നേരിടാനിരിക്കുകയാണ് അർജന്റീന. നാളെ രാവിലെ ഇന്ത്യൻ സമയം 6:30-നാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തിലെ ആദ്യഇലവനിൽ ഡിഫൻഡർ നിക്കോളാസ് ഓട്ടാമെന്റി ഏറെക്കുറെ സ്ഥാനമുറപ്പിച്ചതാണ്. ഏതായാലും അർജന്റീനയുടെ ലക്ഷ്യം കിരീടം മാത്രമാണെന്നും മികച്ച ഒരു ഗ്രൂപ്പ്‌ ആണ് നിലവിൽ അർജന്റീനക്കുള്ളതെന്നും അറിയിച്ചിരിക്കുകയാണ് ഓട്ടാമെന്റി. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.

” അടുത്ത പ്രധാനപ്പെട്ട കാര്യം വരാനിരിക്കുന്ന മത്സരം വിജയിക്കുക എന്നുള്ളതാണ്.90 മിനിറ്റ് മാത്രമേയൊള്ളൂ മത്സരം.ഞങ്ങളുടെ ലക്ഷ്യം കിരീടം മാത്രമാണ്.ഞങ്ങൾക്ക് മികച്ചൊരു ഗ്രൂപ്പുണ്ട്.ഞങ്ങൾ 11 പേർ മാത്രമല്ല, മറിച്ച് 28 പേരും പ്രാധാന്യമർഹിക്കുന്നവരാണ്.അത്കൊണ്ട് തന്നെ റിലാക്സ്ഡ് ആവാൻ കഴിയില്ല. എല്ലാവരും പ്രധാനപ്പെട്ടതാണ്.മുന്നോട്ട് പോവാനാവിശ്യമായതെല്ലാം ചെയ്യാൻ ഞങ്ങൾ ശ്രമിക്കും.ദേശീയ ടീമിനൊപ്പം ഒരു കിരീടം ലഭിക്കുക എന്നുള്ളത് മികച്ച ഒരു കാര്യമാണ്.എല്ലാ താരങ്ങളും കിരീടം ആഗ്രഹിക്കുന്നുണ്ട്.ഞങ്ങൾ രണ്ട് തവണ അതിന്റെ തൊട്ടടുത്ത് എത്തിയതാണ്. ഇത്തവണ അത്‌ നേടാൻ കഴിയുമെന്നാണ് വിശ്വാസം.ഞങ്ങൾ ഇവിടെയുള്ളത് കിരീടം നേടാൻ വേണ്ടി മാത്രമാണ് ” ഓട്ടാമെന്റി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *