ഞങ്ങൾ ആഗ്രഹിച്ച രൂപത്തിൽ കളിക്കാനായില്ല : എമിലിയാനോ മാർട്ടിനെസ്!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീന പെറുവിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ പരാജയമറിയാതെ 25 മത്സരങ്ങൾ പൂർത്തിയാക്കാനും അർജന്റീന സാധിച്ചു. പക്ഷേ ഈ മത്സരത്തിൽ തങ്ങൾ ആഗ്രഹിച്ച പോലെ നല്ല രൂപത്തിൽ കളിക്കാൻ കഴിഞ്ഞില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ എമിലിയാനോ മാർട്ടിനെസ്. അദ്ദേഹത്തിന്റെ വാക്കുകൾ ടിവൈസി സ്പോർട്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” പെറു ഒരു ബുദ്ധിമുട്ടേറിയ എതിരാളികൾ ആയിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.അവർ വിജയിച്ചാൽ യോഗ്യതയുടെ തൊട്ടരികിൽ എത്തുമെന്നും ഞങ്ങൾക്കറിയാമായിരുന്നു.അവരുടെ അർജന്റീനക്കാരനായ പരിശീലകന് ഞങ്ങളെ കുറിച്ച് നന്നായി അറിയാം.ഇന്ന് ഞങ്ങൾ ആഗ്രഹിച്ച പോലെ നല്ല രൂപത്തിൽ കളിക്കാനായില്ല. പക്ഷെ വിജയം നേടാൻ ഞങ്ങൾക്ക് കഴിഞ്ഞു.തീർച്ചയായും നല്ലൊരു ഡിഫൻസ് ഞങ്ങൾക്കുണ്ട്. കൂടാതെ പരേഡസും ഡിഫൻസിൽ ഞങ്ങളെ സഹായിക്കുന്നുണ്ട്. അത്കൊണ്ട് തന്നെ ഈ ഡിഫൻസിൽ പിറകിൽ ഞാൻ സുരക്ഷിതനാണ് ” എമി പറഞ്ഞു.
അതേസമയം മത്സരത്തിൽ എമി വഴങ്ങിയ പെനാൽറ്റി പെറു താരമായ യോടുൻ പാഴാക്കിയിരുന്നു. ഇതോടെ തുടർച്ചയായി നാലാം മത്സരത്തിലും ക്ലീൻഷീറ്റ് നേടാൻ എമിക്ക് കഴിഞ്ഞിരുന്നു. ഈയൊരു പെനാൽറ്റിയെ കുറിച്ചുള്ള അഭിപ്രായവും മാർട്ടിനെസ് രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇങ്ങനെയാണ്.
Dibu, sobre el triunfo de Argentina: "No jugamos como queríamos"
— TyC Sports (@TyCSports) October 15, 2021
El arquero de la Albiceleste habló en conferencia de prensa luego de la victoria por 1-0 sobre Perú. También habló del penal fallado por Yotún y los gritos de la gente.https://t.co/SdmdlJ8H5L
” തീർച്ചയായും പെനാൽറ്റി എടുക്കാൻ വരുന്ന താരങ്ങൾ മികച്ച താരങ്ങൾ ആയിരിക്കും. പക്ഷേ പെനാൽറ്റിയിൽ ഭാഗ്യനിർഭാഗ്യങ്ങൾക്കും സ്ഥാനമുണ്ട്.ആരാധകർ അത് ഗോളാവാതിരിക്കാൻ ആഗ്രഹിച്ചിരുന്നു. അത് തന്നെ സംഭവിച്ചു. അർജന്റീന ഒരു ഗോൾ നേടിയ പോലെയാണ് ആരാധകർ ഈ പെനാൽറ്റി പാഴാക്കിയത് ആഘോഷിച്ചത്.അതുവഴി മൂന്ന് പോയിന്റുകളാണ് ഞങ്ങൾ പിടിച്ചെടുത്തത്.തീർച്ചയായും സോളിഡായ ഡിഫൻസ് നിങ്ങൾക്ക് നല്ല റിസൾട്ട് നൽകും.ഞാനെപ്പോഴും പറയാറുണ്ട്. മികച്ച രൂപത്തിൽ ഡിഫൻഡ് ചെയ്താൽ,ഒരുപാട് മത്സരങ്ങൾ വിജയിക്കാൻ നമുക്ക് സാധിച്ചേക്കും ” ഇതാണ് എമിലിയാനോ പറഞ്ഞത്.
കഴിഞ്ഞ നാല് മത്സരങ്ങളിലും അർജന്റീന ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. ഇത് അർജന്റീനയുടെ ഡിഫൻസിന്റെയും ഗോൾ കീപ്പറുടെയും മികവാണ് ഉയർത്തിക്കാട്ടുന്നത്.