ഞങ്ങൾ അവരെയെല്ലാം നിരീക്ഷിക്കുന്നുണ്ട് : വേൾഡ് കപ്പിലെ എതിരാളികളെ കുറിച്ച് സ്‌കലോണി പറയുന്നു!
വരുന്ന ഖത്തർ വേൾഡ് കപ്പിന് ഇനി വിരലിൽ എണ്ണാവുന്ന മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എല്ലാ പരിശീലകരും തങ്ങളുടെ സ്‌ക്വാഡിനെ തിരഞ്ഞെടുക്കാനുള്ള ശ്രമങ്ങളിലാണ്. അർജന്റീനയുടെ പരിശീലകനായ സ്‌കലോണിക്ക് മുന്നിലും ആ വെല്ലുവിളി തന്നെയാണുള്ളത്.
എന്നാൽ ഇപ്പോൾ തന്നെ വേൾഡ് കപ്പിനെ കുറിച്ച് തുടർച്ചയായി ചിന്തിക്കേണ്ട കാര്യമില്ല എന്ന നിലപാടിലാണ് സ്‌കലോണിയുള്ളത്. ഇനിയും ഒരുപാട് ദൂരം താണ്ടാനുണ്ടെന്നും എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികളെ തങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു സ്‌കലോണി. അദ്ദേഹത്തിന്റെ വാക്കുകൾ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Argentina national team coach Lionel Scaloni comments Argentina, World Cup, football. https://t.co/wRTKv663AK
— Mundo Albiceleste 🇦🇷 (@MundoAlbicelest) August 4, 2022
” ഇപ്പോൾതന്നെ വേൾഡ് കപ്പിനെ കുറിച്ച് തുടർച്ചയായി ചിന്തിച്ചു കൊണ്ടേയിരിക്കേണ്ട കാര്യമില്ല. കാരണം ഇനിയും ഒരുപാട് ദൂരം താണ്ടാനുണ്ട്. നിലവിൽ ചിന്തിക്കേണ്ടത് വേൾഡ് കപ്പിന് ഏതൊക്കെ താരങ്ങൾ ഉണ്ടാവുമെന്നും ഏതൊക്കെ താരങ്ങൾ സ്ഥാനത്തിനുവേണ്ടി പോരാടുന്നുണ്ട് എന്നതിനെക്കുറിച്ചുമാണ്.കാരണം വേൾഡ് കപ്പിന് മുന്നേ നിങ്ങളുടെ പ്ലാനുകളെ തകിടം മറിക്കുന്ന എന്ത് കാര്യം വേണമെങ്കിലും സംഭവിക്കാം.ലോജിക്കലി ഞങ്ങൾ ഞങ്ങളുടെ എതിരാളികളെ മാർക്ക് ചെയ്തിട്ടുണ്ട്.അവർ ആരൊക്കെയാണ് എന്നുള്ളത് ഞങ്ങൾക്കറിയാം.ഞങ്ങൾ അവരെ നിരീക്ഷിക്കുന്നുണ്ട്, അനലൈസ് ചെയ്യുന്നുമുണ്ട്.പക്ഷേ മൂന്നുമാസത്തോളം തുടർച്ചയായി അവരിലേക്ക് നോക്കിയിരിക്കാൻ കഴിയില്ല. കാരണം ഇനിയും ഒരുപാട് മത്സരങ്ങൾ കളിക്കാനുണ്ട്.കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറാം. അതുകൊണ്ടുതന്നെ നിലയുറപ്പിച്ചു നിൽക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ” ഇതാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്.
വരുന്ന വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകളിൽ ഒന്നാണ് അർജന്റീന.മെക്സിക്കോ,പോളണ്ട്, സൗദി അറേബ്യ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ.