ഞങ്ങൾക്ക് വിജയിക്കണം, അതിന് റൊണാൾഡോയെ നിർവീര്യമാക്കണം:ചെക്ക് പരിശീലകൻ

യൂറോ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനു വേണ്ടി കരുത്തരായ പോർച്ചുഗൽ ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. എതിരാളികൾ ചെക്ക് റിപ്പബ്ലിക്കാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നായകത്വത്തിലാണ് പോർച്ചുഗൽ ഇറങ്ങുക.

മിന്നുന്ന ഫോമിൽ കളിക്കുന്ന റൊണാൾഡോ തന്നെയായിരിക്കും ചെക്കിന് വെല്ലുവിളി ഉയർത്തുക. കഴിഞ്ഞ അയർലാൻഡിനെതിരെയുള്ള മത്സരത്തിൽ ഫ്രണ്ട് ഗോളുകൾ നേടിക്കൊണ്ടാണ് റൊണാൾഡോ ഈ മത്സരത്തിനു വരുന്നത്. ഈ മത്സരത്തിൽ ഞങ്ങൾക്ക് വിജയിക്കേണ്ടതുണ്ടെന്നും അതിന് റൊണാൾഡോയെ നിർവീര്യമാക്കണമെന്നും ചെക്ക് പരിശീലകൻ പറഞ്ഞിട്ടുണ്ട്.ഇവാൻ ഹാസക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പോർച്ചുഗൽ താരങ്ങൾ ലോകപ്രശസ്തരാണ്.എന്നാൽ ഞങ്ങൾ അങ്ങനെയല്ല.പക്ഷേ ഒരു ടീം എന്ന നിലയിൽ ഞങ്ങൾ അവരെ നേരിടും. ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ കളിക്കുന്ന സ്റ്റാറുകൾ അവർക്കുണ്ട്.അവർ ടൂർണമെന്റിലെ കിരീടം ഫേവറേറ്റുകളിൽ ഒന്നാണ്.പക്ഷേ ഞങ്ങൾക്ക് ഈ മത്സരം വിജയിക്കേണ്ടതുണ്ട്.അതിന് ഞങ്ങൾ റൊണാൾഡോയെ നിർവീര്യമാക്കണം. എന്നിരുന്നാലും റൊണാൾഡോ മാത്രമല്ല അവരുടെ ടീമിൽ ഉള്ളത് “ഇതാണ് എതിർ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടുകൂടി പോർച്ചുഗലിന് വേണ്ടി 130 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോ കഴിഞ്ഞിരുന്നു.207 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *