ഞങ്ങളുടെ കപ്പിത്താൻ, ഞങ്ങളുടെ നെടുംതൂൺ:സ്കലോണിയെ കുറിച്ച് ഡി പോൾ!

അർജന്റീന ആരാധകരെ ആശങ്കയിലാഴ്ത്തി കൊണ്ടായിരുന്നു പരിശീലകനായ ലയണൽ സ്‌കലോണി ആ സ്റ്റേറ്റ്മെന്റ് നടത്തിയിരുന്നത്. അർജന്റീനയുടെ പരിശീലക സ്ഥാനം രാജിവെക്കുകയാണ് എന്ന ഒരു സൂചനയാണ് അദ്ദേഹം നൽകിയത്. കഴിഞ്ഞ ബ്രസീലിനെതിരെയുള്ള മത്സരത്തിനു ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞിരുന്നത്. കോച്ചിംഗ് സ്റ്റാഫും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളാണ് കാര്യങ്ങളെ വഷളാക്കിയിരിക്കുന്നത്.

വരുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനുശേഷം സ്‌കലോണി അർജന്റീനയുടെ പരിശീലകസ്ഥാനം രാജിവെക്കുമെന്നുള്ള റൂമറുകൾ വളരെ സജീവമാണ്. എന്നാൽ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് അർജന്റീന ആരാധകരും താരങ്ങളും ഇപ്പോൾ ഉള്ളത്.അർജന്റൈൻ സൂപ്പർ താരമായ ഡി പോൾ സ്‌കലോണിയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അർജന്റീന ടീമിന്റെ നെടുംതൂണും കപ്പിത്താനുമാണ് സ്‌കലോണി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഡി പോളിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങൾ നേടിയതിന്റെ എല്ലാം അടിസ്ഥാന ഘടകമായ നെടുംതൂൺ അദ്ദേഹമാണ്.സ്‌കലോണി ഞങ്ങളോടൊപ്പം തുടരും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം അദ്ദേഹവും കമാൻഡർ ലയണൽ മെസ്സിയുമാണ് അർജന്റീന എന്ന കപ്പലിനെ നയിച്ചിരുന്ന കപ്പിത്താന്മാർ. ഞങ്ങൾ അവരുടെ വിഷനും ആശയങ്ങളും പിന്തുടരുക മാത്രമാണ് ചെയ്തത് ” ഇതാണ് അർജന്റീനയുടെ പരിശീലകനായ സ്‌കലോണിയെ കുറിച്ച് ഡി പോൾ പറഞ്ഞിരുന്നത്.

2026 വരെ അർജന്റീനയുമായി കോൺട്രാക്ട് ഇപ്പോൾ സ്‌കലോണിക്ക് അവശേഷിക്കുന്നുണ്ട്. ഏതായാലും തന്റെ ഭാവിയുടെ കാര്യത്തിൽ അധികം വൈകാതെ തന്നെ സ്‌കലോണി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി സംസാരിക്കും. അടുത്ത മാർച്ച് മാസത്തിലാണ് ഇനി അർജന്റീന കളിക്കുക. അതിനു മുന്നേ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *