ഞങ്ങളിപ്പോഴും വിജയദാഹത്തിലാണ് : എമി മാർട്ടിനെസ്
വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് നിലവിലെ കോപ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീനയുള്ളത്. രണ്ട് മത്സരങ്ങളാണ് അർജന്റീന ഈ ബ്രേക്കിൽ കളിക്കുക.ചിലിയും കൊളമ്പിയയുമാണ് അർജന്റീനയുടെ എതിരാളികൾ.വരുന്ന വെള്ളിയാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 5:45-നാണ് ഈ മത്സരം അരങ്ങേറുക.
ഏതായാലും ഈ മത്സരങ്ങൾക്കുള്ള മുന്നൊരുക്കങ്ങളെ കുറിച്ച് ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനെസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് അർജന്റൈൻ ടീമിപ്പോഴും വിജയങ്ങൾക്ക് വേണ്ടിയുള്ള ദാഹത്തിലാണ് ഉള്ളതെന്നാണ് എമി മാർട്ടിനെസ് പറഞ്ഞിട്ടുള്ളത്.ഓരോ മത്സരവും തങ്ങളുടെ അവസാന മത്സരമെന്നോണം കളിക്കുമെന്നും താരം കൂട്ടിച്ചേർത്തിട്ടുണ്ട്.എമിലിയാനോയുടെ വാക്കുകൾ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 26, 2022
” ഞങ്ങൾ ഇപ്പോഴും വിജയദാഹത്തിലാണ്. വിജയങ്ങൾ തുടരാൻ വേണ്ടിയാണ് ഞങ്ങൾ ഇങ്ങോട്ട് വന്നിട്ടുള്ളത്.ഒരു ടീം എന്ന നിലയിൽ മികച്ച രൂപത്തിൽ മുന്നോട്ടുപോകുന്നത് തുടരേണ്ടതുണ്ട്.ഞങ്ങൾ ചെയ്ത കാര്യങ്ങൾ ഇപ്പോൾ പിന്നിട്ട് പോയെന്നും ഇതൊരു വേൾഡ് കപ്പ് വർഷമാണെന്നും അത്കൊണ്ട് തന്നെ അത്കൊണ്ട് തന്നെ ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ചത് പുറത്തെടുക്കേണ്ടതുണ്ടെന്നുമാണ് ഇന്ന് പരിശീലകൻ ഞങ്ങളോട് പറഞ്ഞത്.അത്കൊണ്ട് തന്നെ ഞങ്ങളാരും ഇവിടെ റിലാക്സ് ചെയ്യാൻ വേണ്ടി വന്നിട്ടുള്ളവരല്ല. ഇത് ഞങ്ങളുടെ അവസാനമത്സരമാണ് എന്ന സമീപനത്തോടെയാണ് ഇനിയുള്ള എല്ലാ മത്സരങ്ങളും ഞങ്ങൾ കളിക്കുക. ഞങ്ങളുടെ ഏറ്റവും മികച്ച വേർഷൻ ഞങ്ങൾ പുറത്തെടുക്കേണ്ടതുണ്ട്.നമ്മുടെ ലക്ഷ്യത്തിലേക്ക് നാം എത്തണമെങ്കിൽ നാളെ തന്നെ കാര്യങ്ങൾ ആരംഭിക്കേണ്ടതുണ്ട്” ഇതാണ് എമിലിയാനോ പറഞ്ഞത്.
29-കാരനായ താരം അർജന്റീനക്ക് വേണ്ടി മികച്ച ഫോമിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.ആകെ 14 മത്സരങ്ങൾ അർജന്റീനക്ക് വേണ്ടി കളിച്ച എമി 9 മത്സരങ്ങളിലും ക്ലീൻ ഷീറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.