ജർമ്മനിയുടെ പുറത്താവൽ, ഞെട്ടലോടെ പ്രതികരിച്ച് ലയണൽ മെസ്സി!

യൂറോപ്പ്യൻ വമ്പന്മാരായ ജർമ്മനി ഈ വേൾഡ് കപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. ആദ്യ മത്സരത്തിൽ ജപ്പാനോട് പരാജയപ്പെട്ടതായിരുന്നു യഥാർത്ഥത്തിൽ ജർമ്മനിക്ക് തിരിച്ചടിയായിരുന്നത്. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ജർമ്മനി വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുന്നത്.

ഇപ്പോഴിതാ ജർമനിയുടെ പുറത്താവലിനെ കുറിച്ച് സൂപ്പർ താരം ലയണൽ മെസ്സി പ്രതികരിച്ചിട്ടുണ്ട്.താൻ ഞെട്ടിപ്പോയി എന്നാണ് മെസ്സി ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. പക്ഷേ വേൾഡ് കപ്പ് ബുദ്ധിമുട്ടുള്ളതാണ് എന്നതിന്റെ തെളിവാണ് ഇതെന്നും ടീമിന്റെ പേരിനൊന്നും ഇവിടെ പ്രാധാന്യമില്ല എന്നുമാണ് മെസ്സി കൂട്ടിചേർത്തിട്ടുള്ളത്.ഡയാരിയോ ഒലെയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മെസ്സിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ജർമ്മനി പുറത്തായത് എന്നിൽ ഞെട്ടലുണ്ടാക്കി.കാരണം അവരുടെ കൈവശം ഒരുപാട് പ്രധാനപ്പെട്ട താരങ്ങൾ ഉണ്ടായിരുന്നു.മാത്രമല്ല യുവ സൂപ്പർതാരങ്ങളും ഉണ്ടായിരുന്നു.വേൾഡ് കപ്പിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായിരുന്നു അവർ.പക്ഷേ വീണ്ടും ഒരിക്കൽ കൂടി അവർ ആദ്യ റൗണ്ടിൽ തന്നെ പുറത്തായത് അത്ഭുതം ജനിപ്പിക്കുന്ന കാര്യമാണ്. പക്ഷേ ഈ വേൾഡ് കപ്പ് എത്രത്തോളം ബുദ്ധിമുട്ടാണ് എന്നുള്ളതിന്റെ തെളിവാണ് ഇതൊക്കെ. ടീമിന്റെ പേര് എന്താണ് എന്നുള്ളതൊന്നും ഇപ്പോൾ ഇവിടെ വിഷയമല്ല ” ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.

തീർച്ചയായും നിരവധി അട്ടിമറികൾ നടന്നിട്ടുള്ള ഒരു വേൾഡ് കപ്പ് കൂടിയാണ് ഇപ്പോൾ കടന്നു പോകുന്നത്. വമ്പൻമാരായ ബ്രസീൽ,അർജന്റീന, ഫ്രാൻസ്,സ്പെയിൻ, പോർച്ചുഗൽ,ജർമ്മനി എന്നിവരൊക്കെ ഈ വേൾഡ് കപ്പിൽ തോൽവി അറിഞ്ഞു കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *