ജർമ്മനിയുടെ പരിശീലകസ്ഥാനത്തേക്കോ? നയം വ്യക്തമാക്കി ക്ലോപ്.

യൂറോപ്പ്യൻ വമ്പൻമാരായ ജർമ്മനി വളരെ മോശം സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ മത്സരത്തിൽ ജപ്പാനോട് ഒരു വലിയ തോൽവി അവർ ഏറ്റുവാങ്ങിയിരുന്നു. ഇതോടുകൂടി പരിശീലകനായ ഹൻസി ഫ്ലിക്കിനെ ജർമ്മനി പുറത്താക്കിയിരുന്നു.അദ്ദേഹത്തിന് കീഴിൽ ജർമ്മനി ആകെ കളിച്ച 25 മത്സരങ്ങളിൽ കേവലം 12 മത്സരങ്ങളിൽ മാത്രമാണ് വിജയിച്ചത്. ഇനി ഒരു പുതിയ പരിശീലകനെ ജർമ്മനിക്ക് ആവശ്യമാണ്.

ഒരുപാട് പേരുകൾ ആ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. ലിവർപൂൾ പരിശീലകനായ ക്ലോപിനെയും ജർമ്മനി പരിഗണിക്കുന്നുണ്ട്. ജർമ്മൻകാരനായ ഈ റൂമറുകളോട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ലിവർപൂളുമായുള്ള കോൺട്രാക്ട് റദ്ദാക്കിക്കൊണ്ട് പുതിയ പരിശീലക സ്ഥാനത്തേക്ക് എത്താൻ താൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ക്ലോപ് വ്യക്തമാക്കിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ദേശീയ ടീമിന്റെ പരിശീലകൻ ആവുക എന്നുള്ളത് തന്നെ വലിയ ഒരു ബഹുമതിയാണ്.അതിൽ സംശയങ്ങൾ ഒന്നുമില്ല. പക്ഷേ ഇവിടുത്തെ പ്രശ്നം എന്നുള്ളത് എന്റെ ലോയൽറ്റി തന്നെയാണ്. അടിസ്ഥാനപരമായി ജർമ്മനിയുടെ പരിശീലകൻ ആവുക എന്നുള്ളത് വളരെ താല്പര്യമുണ്ടാക്കുന്ന കാര്യമാണ്.എനിക്കിപ്പോൾ ലിവർപൂളുമായി കോൺട്രാക്ട് ഉണ്ട്. ലിവർപൂൾ വിട്ടതിനുശേഷം ഞാൻ തികച്ചും വ്യത്യസ്തമായത് ചെയ്യുമോ എന്നത് എനിക്കറിയില്ല.എന്റെ ഓപ്ഷനുകൾ എപ്പോഴും ഓപ്പൺ ആക്കി വെക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.

2026 വരെയാണ് ഇദ്ദേഹത്തിന് ക്ലബ്ബുമായി കോൺട്രാക്ട് അവശേഷിക്കുന്നത്. ഈ കോൺട്രാക്ട് ടെർമിനേറ്റ് ചെയ്തുകൊണ്ട് ജർമ്മൻ നാഷണൽ ടീമിലേക്ക് വരാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല. അടുത്ത യൂറോകപ്പിന് മുന്നേ എങ്കിലും പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരാനായിരിക്കും ജർമ്മനി ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *