ജൂലിയൻ ആൽവരസിന് സ്ഥിരമായി അവസരങ്ങൾ നൽകാത്തത് എന്ത് കൊണ്ട്? സ്‌കലോണി പറയുന്നു!

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വെനിസ്വേലയെ പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു. എന്നാൽ ഈ മത്സരത്തിൽ കളിക്കാനുള്ള അവസരം സൂപ്പർ സ്ട്രൈക്കർ ജൂലിയൻ ആൽവരസിന് ലഭിച്ചിരുന്നില്ല.അർജന്റീനയുടെ ഭാവി വാഗ്ദാനങ്ങളിലൊരാളാണ് ആൽവരസ്.അത്കൊണ്ട് തന്നെ അദ്ദേഹത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന അഭിപ്രായങ്ങൾ ചില ആരാധകർക്കിടയിലുണ്ട്.

കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ ഇതിന്റെ കാരണം പരിശീലകനായ സ്കലോണിയോട് ചോദിക്കപ്പെട്ടിരുന്നു.23 താരങ്ങളുള്ള ഒരു ടീമാണ് അർജന്റീന എന്നാണ് ഇതിന് മറുപടിയായി കൊണ്ട് സ്‌കലോണി പറഞ്ഞത്. കൂടാതെ ആൽവരസിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.സ്‌കലോണിയുടെ വാക്കുകൾ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” അർജന്റൈൻ ടീമിൽ വേറെയും 23 താരങ്ങളുണ്ട്.ഒരു വ്യക്തിയെക്കുറിച്ച് മാത്രം സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. പ്രത്യേകിച്ച് ജൂലിയൻ ആൽവരസിനെ കുറിച്ച്.അർജന്റീനയിലെ ഫാഷനബിളായിട്ടുള്ള ഒരു താരമാണ് അദ്ദേഹം.ഞങ്ങൾ അദ്ദേഹത്തെ ഇഷ്ടപ്പെടുകയും മാനിക്കുകയും ചെയ്യുന്നു. അദ്ദേഹമൊരു മികച്ച താരമാണ്. അദ്ദേഹം ആദ്യ ഇലവനിൽ ഇടം നേടുന്നില്ല എന്നുള്ളതിന്റെ അർത്ഥം അദ്ദേഹത്തിൽ ഞങ്ങൾക്ക് വിശ്വാസമില്ല എന്നല്ല. അദ്ദേഹം ഒരു മികച്ച താരം തന്നെയാണ്.കൂടാതെ 23 താരങ്ങളെ ഞങ്ങൾക്ക് ലഭ്യവുമാണ്. അടുത്ത മത്സരത്തിൽ ആരൊക്കെ ഉണ്ടാവുമെന്നുള്ളത് നോക്കിക്കാണാം.ചില മാറ്റങ്ങൾ വരുത്താനുള്ള ഐഡിയയുണ്ട് എന്നുള്ളതാണ് ” ഇതാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്.

അർജന്റീനയുടെ അടുത്ത മത്സരം ഇക്വഡോറിനെതിരെയാണ്. ഈ മത്സരത്തിന്റെ സാധ്യത ഇലവനിൽ TYC സ്പോർട്സ് അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *