ജീവൻമരണ പോരാട്ടത്തിന് ക്രിസ്റ്റ്യാനോയും സംഘവും തയ്യാർ, സാധ്യത ഇലവൻ ഇങ്ങനെ!

ഈ വരുന്ന ഖത്തർ വേൾഡ് കപ്പിന് നേരിട്ട് യോഗ്യത കരസ്ഥമാക്കാൻ പോർച്ചുഗല്ലിന് കഴിഞ്ഞിരുന്നില്ല.അത്കൊണ്ട് തന്നെ പ്ലേ ഓഫ് മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ പോർച്ചുഗീസ് ടീമുള്ളത്.തുർക്കിയാണ് പ്ലേ ഓഫ് റൗണ്ടിലെ സെമി ഫൈനലിൽ പോർച്ചുഗല്ലിന്റെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15-ന് പോർട്ടോയിൽ വെച്ചാണ് ഈ ഒരു മത്സരം അരങ്ങേറുക.

ഈ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ പോർച്ചുഗല്ലിന് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. അവിടെയും വിജയിച്ചാൽ മാത്രമേ പോർച്ചുഗലിന് വേൾഡ് കപ്പ് യോഗ്യത നേടാൻ സാധിക്കുകയുള്ളൂ. വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളിൽ സെർബിയക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതാണ് പോർച്ചുഗല്ലിന് വിനയായത്.ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ ഖത്തർ വേൾഡ് കപ്പിന് ക്രിസ്റ്റ്യാനോയും സംഘവും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ പോർച്ചുഗല്ലിനെ സംബന്ധിച്ചെടുത്തോളം ഒരു ജീവന്മരണപ്പോരാട്ടമാണിത്.

അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്ന് വിജയവും ഒരു തോൽവിയും ഒരു സമനിലയുമാണ് ഇരുടീമുകളുടെയും സമ്പാദ്യം. അതേസമയം പരസ്പരം ഏറ്റുമുട്ടിയ കണക്കുകൾ എടുത്തു പരിശോധിച്ചാൽ തുർക്കിക്ക് മേൽ പോർച്ചുഗല്ലിന് ആധിപത്യമുണ്ട്. ഇതുവരെ രണ്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ രണ്ടു മത്സരങ്ങളിലും പോർച്ചുഗൽ വിജയിക്കുകയായിരുന്നു. ആകെ 6 ഗോളുകൾ പോർച്ചുഗൽ നേടിയപ്പോൾ ഒരു ഗോൾ മാത്രമാണ് തുർക്കിക്ക് നേടാൻ സാധിച്ചിട്ടുള്ളത്.

അതേസമയം പല പ്രധാന താരങ്ങളും ഇല്ലാതെയാണ് പോർച്ചുഗൽ ഇന്ന് കളത്തിലേക്കിറങ്ങുക.റൂബൻ ഡയസ്,റൂബൻ നെവസ്,ആന്റണി ലോപ്പസ് എന്നിവർ പരിക്കിന്റെ പിടിയിലാണ്. സൂപ്പർ താരം പെപേക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.റെനാറ്റോ സാഞ്ചസ്,ജോവോ കാൻസെലോ എന്നിവർക്ക് സസ്പെൻഷനാണ്. ഏതായാലും പോർച്ചുഗല്ലിന്റെ സാധ്യത ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.

Rui Patricio; Cedric Soares, Jose Fonte, Goncalo Inacio, Raphael Guerreiro; Joao Moutinho, Danilo Pereira, Bruno Fernandes; Bernardo Silva, Cristiano Ronaldo, Diogo Jota.

ഇതാണ് സാധ്യത ഇലവൻ. അതേസമയം ഇന്ന് നടക്കുന്ന മറ്റൊരു പ്ലേ ഓഫ് മത്സരത്തിൽ ഇറ്റലി നോർത്ത് മാസിഡോണിയയെ നേരിടുന്നുണ്ട്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഫൈനലിൽ ഇറ്റലിയും പോർച്ചുഗല്ലും തമ്മിലായിരിക്കും പോരടിക്കുക.

Leave a Reply

Your email address will not be published. Required fields are marked *