ജന്മദിനത്തിൽ ക്രിസ്റ്റ്യാനോയുടെ ഗംഭീര സമ്മാനം,കണ്ണീരണിഞ്ഞ് താരത്തിന്റെ അമ്മ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ മികച്ച ഒരു സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.2023 എന്ന വർഷം മികച്ച രീതിയിൽ തന്നെ ഫിനിഷ് ചെയ്യാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു. 54 ഗോളുകളാണ് കഴിഞ്ഞ വർഷം റൊണാൾഡോ സ്വന്തമാക്കിയത്.2023 എന്ന കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് റൊണാൾഡോ തന്നെയാണ്. പല പ്രമുഖ താരങ്ങളെയും അദ്ദേഹം മറികടന്നിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അമ്മയായ മരിയ ഡോളോറെസ് അവയ്റോ തന്റെ 69 മത്തെ ജന്മദിനം കഴിഞ്ഞ ദിവസം ആഘോഷിച്ചിരുന്നു. പോർച്ചുഗലിലെ ജന്മനാടായ മദീരയിൽ വെച്ചു കൊണ്ടായിരുന്നു ഈ ബർത്ത് ഡേ പാർട്ടി സംഘടിപ്പിക്കപ്പെട്ടിരുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതിൽ പങ്കെടുക്കാൻ വേണ്ടി പോർച്ചുഗലിൽ എത്തുകയും ചെയ്തിരുന്നു.മാത്രമല്ല തന്റെ അമ്മക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് റൊണാൾഡോ നൽകുകയും ചെയ്തിട്ടുണ്ട്.

പോർഷേയുടെ ഒരു ആഡംബര കാറാണ് ക്രിസ്റ്റ്യാനോ തന്റെ അമ്മക്ക് ജന്മദിന സമ്മാനമായി കൊണ്ട് നൽകിയിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകനോടൊപ്പമാണ് അമ്മ ഈ ഗിഫ്റ്റ് കാണുന്നത്. തനിക്ക് ലഭിച്ച ഈ ആഡംബര കാർ കണ്ട അവർ കണ്ണീരണിഞ്ഞിട്ടുണ്ട്. സന്തോഷത്തോടുകൂടി അവർ കരയുന്നതൊക്കെ പുറത്തേക്ക് വന്ന വീഡിയോയിൽ കാണാം.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയാണ് വീഡിയോ പുറത്ത് വിട്ടിട്ടുള്ളത്.

റൊണാൾഡോയുടെ സഹോദരിയായ കാത്തിയ താരത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.അവരുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങളുടെ അമ്മ ഹാപ്പി ആയിട്ടുണ്ടെങ്കിൽ അത് അവരുടെ മകൻ അവരെ ഓർക്കുന്നത് കൊണ്ടാണ്.അല്ലാതെ ആ ഗിഫ്റ്റിന്റെ മൂല്യം കൊണ്ടല്ല. നമ്മുടെ അച്ഛനമ്മമാരെ ആദരിക്കുന്നത് എല്ലാ കാലത്തും ഓർമിക്കപ്പെടുന്ന ഒന്നാണ് ” ഇതാണ് റൊണാൾഡോയുടെ സഹോദരി കുറിച്ചിട്ടുള്ളത്.

ഏതായാലും ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് ഇനി റൊണാൾഡോ കളിക്കളത്തിലേക്ക് മടങ്ങിയെത്തുക. ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്കെതിരെയുള്ള മത്സരമാണ് ഇനി ഏവരും കാത്തിരിക്കുന്ന മത്സരം.

Leave a Reply

Your email address will not be published. Required fields are marked *