ഛർദ്ധിയും ബ്ലീഡിങും, 20 ദിവസത്തിനിടെ 8 കിലോ കുറഞ്ഞു: ബുദ്ധിമുട്ട് വെളിപ്പെടുത്തി റാമോസ്

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പോർച്ചുഗീസ് സൂപ്പർതാരമായ ഗോൺസാലോ റാമോസിനെ പിഎസ്ജി സ്വന്തമാക്കിയത്.ബെൻഫിക്കയിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇപ്പോൾ പിഎസ്ജിക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നത്.എന്നാൽ ഈ സീസണിന് ശേഷം അത് സ്ഥിരമാകും. അത് 80 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി പിഎസ്ജി ചിലവഴിച്ചിട്ടുള്ളത്.ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ ആറ് ഗോളുകളാണ് താരം നേടിയിട്ടുള്ളത്.ഫ്രഞ്ച് കപ്പിൽ മൂന്ന് ഗോളുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ ഡിസംബർ മാസത്തിൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ സമയമായിരുന്നു.ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തെ നന്നായി അലട്ടിയിരുന്നു. വൈറസ് ബാധയെ തുടർന്ന് ഛർദ്ദിയും ബ്ലീഡിങ്ങും അദ്ദേഹത്തിന് പിടിപെടുകയായിരുന്നു. തുടർന്ന് 20 ദിവസത്തിനിടെ എട്ടു കിലോ കുറഞ്ഞുവെന്നുള്ള കാര്യവും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.റാമോസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഡിസംബർ എന്നെ സംബന്ധിച്ചിടത്തോളം ഒരു ബുദ്ധിമുട്ടേറിയ മാസമായിരുന്നു. ആദ്യം എനിക്ക് വൈറസ് ബാധ ഏറ്റു, പിന്നീട് അത് കോളൻ ഇൻഫെക്ഷൻ ആയി മാറി. 20 ദിവസത്തോളം ഛർദ്ദിയും ബ്ലീഡിങും എനിക്കുണ്ടായിരുന്നു.ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ല.കടുത്ത പനി ഉണ്ടായിരുന്നു.ഹോസ്പിറ്റലിൽ തന്നെയായിരുന്നു മിക്ക സമയത്തും.20 ദിവസത്തിനിടെ എന്റെ എട്ടു കിലോ കുറഞ്ഞു. ഫ്രാൻസിൽ ഞാൻ അഡാപ്റ്റാവുന്ന ഒരു സമയമാണത്. അതുകൊണ്ടുതന്നെ ബുദ്ധിമുട്ട് ഇരട്ടിച്ചു. പിന്നീട് എന്റെ ശരീരഭാരം വീണ്ടെടുക്കാനുള്ള ശ്രമമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും ട്രെയിനിങ് നടത്താൻ കഴിഞ്ഞിരുന്നില്ല.മാത്രമല്ല താളം കണ്ടെത്താനും ബുദ്ധിമുട്ടി.കടുത്ത കോമ്പറ്റീഷൻ നടക്കുന്ന സമയമല്ലാത്തതിനാൽ മാത്രം ഞാൻ രക്ഷപ്പെട്ടു എന്ന് പറയാം ” ഇതാണ് റാമോസ് പറഞ്ഞിട്ടുള്ളത്.

നിലവിൽ പോർച്ചുഗീസ് ദേശീയ ടീമിനോടൊപ്പം ആണ് അദ്ദേഹം ഉള്ളത്.രണ്ട് സൗഹൃദ മത്സരങ്ങളാണ് പോർച്ചുഗൽ കളിക്കുന്നത്. ആദ്യത്തെ എതിരാളികൾ സ്വീഡനും രണ്ടാമത്തെ എതിരാളികൾ സ്ലോവേനിയയുമാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ മത്സരത്തിൽ ഉണ്ടാവില്ല എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *