ചെക്കിനെ തകർത്തു വിട്ട് പറങ്കിപ്പട,വിജയം നേടി സ്പെയിനും!
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പോർച്ചുഗലിന് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ചെക്ക് റിപ്പബ്ലിക്കിനെയാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്.കാൻസെലോ,ഗുഡെസ് എന്നിവരാണ് പോർച്ചുഗല്ലിന്റെ ഗോളുകൾ നേടിയത്.
മത്സരത്തിന്റെ 33-ആം മിനുട്ടിൽ ബെർണാഡോ സിൽവയുടെ പാസ് സ്വീകരിച്ച കാൻസെലോ ഒരു തകർപ്പൻ ഷോട്ടിലൂടെ ഗോൾ കണ്ടെത്തുകയായിരുന്നു. അഞ്ച് മിനിട്ടിനകം ഗോൺസാലോ ഗുഡെസിന്റെ ഗോളും വന്നു.സിൽവയുടെ അസിസ്റ്റിൽ നിന്ന് തന്നെയാണ് താരവും ഗോൾ കണ്ടെത്തിയത്.
⏹ Portugal 𝗩𝗘𝗡𝗖𝗘! 👏 A Seleção descola no primeiro lugar do Grupo 2⃣! 🚀 #VamosComTudo
— Portugal (@selecaoportugal) June 9, 2022
🇵🇹 2-0 🇨🇿 pic.twitter.com/UrjdlXaUig
അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ വമ്പൻമാരായ സ്പെയിൻ വിജയം നേടിയിട്ടുണ്ട്. എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്സർലാന്റിനെയാണ് സ്പെയിൻ വിജയം നേടിയത്. മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിൽ സറാബിയയാണ് സ്പെയിനിന്റെ വിജയ ഗോൾ നേടിയത്.ലോറെന്റെയായിരുന്നു അസിസ്റ്റ് നേടിയത്.
നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് പോർച്ചുഗല്ലാണ് ഉള്ളത്.3 മത്സരങ്ങളിൽ നിന്ന് 7 പോയിന്റാണ് പോർച്ചുഗല്ലിനുള്ളത്. 5 പോയിന്റുള്ള സ്പെയിൻ രണ്ടാമതും 4 പോയിന്റുള്ള ചെക്ക് മൂന്നാം സ്ഥാനത്തുമാണ്.അതേസമയം സ്വിറ്റ്സർലാന്റിന് പോയിന്റുകൾ ഒന്നും നേടാനായിട്ടില്ല.