ചിലിയൻ വെല്ലുവിളി അതിജീവിച്ചു,അർജന്റീന ക്വാർട്ടറിൽ!

ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മത്സരത്തിലും നിലവിലെ ജേതാക്കളായ അർജന്റീന വിജയം സ്വന്തമാക്കിയിട്ടുണ്ട്. കരുത്തരായ ചിലിയെ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന തോൽപ്പിച്ചിട്ടുള്ളത്. പകരക്കാരനായി ഇറങ്ങി ഗോൾ നേടിയ ലൗറ്ററോയാണ് അർജന്റീനയുടെ രക്ഷകനായി മാറിയത്.ഇതോടെ രണ്ടു മത്സരങ്ങളിൽ രണ്ടിലും വിജയിച്ച അർജന്റീന ക്വാർട്ടർ ഫൈനൽ യോഗ്യത കരസ്ഥമാക്കുകയും ചെയ്തു.

ഹൂലിയൻ ആൽവരസ്,നിക്കോ ഗോൺസാലസ്,മെസ്സി എന്നിവരായിരുന്നു അർജന്റീനയുടെ മുന്നേറ്റ നിരയിൽ ഉണ്ടായിരുന്നത്. അർജന്റീന തന്നെയാണ് കൂടുതൽ ആക്രമണങ്ങൾ സംഘടിപ്പിച്ചത്.പക്ഷേ ഗോൾ മാത്രം അകന്നുനിൽക്കുകയായിരുന്നു.ചിലി ഗോൾകീപ്പർ ബ്രാവോ മികച്ച പ്രകടനം നടത്തി. അതേസമയം രണ്ടാം പകുതിയിൽ ചിലി ഒന്ന് രണ്ട് ഭീഷണികൾ ഉയർത്തിയെങ്കിലും അത് എമി രക്ഷപ്പെടുത്തുകയായിരുന്നു.

പിന്നീട് പകരക്കാരനായി കൊണ്ട് ലൗറ്ററോ വന്നു.മത്സരത്തിന്റെ 88ആം മിനുട്ടിൽ കോർണർ കിക്കിനൊടുവിൽ ലഭിച്ച പന്ത് ലൗറ്ററോ ഫിനിഷ് ചെയ്യുകയായിരുന്നു.വീണ്ടും മറ്റൊരു ഗോൾ നേടാനുള്ള അവസരം ഇദ്ദേഹത്തിന് ലഭിച്ചങ്കിലും അത് പാഴായി.എങ്കിലും വിജയത്തോടുകൂടി അർജന്റീന അടുത്ത റൗണ്ടിലേക്ക് മുന്നേറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *