ചിലിയെ നേരിടാൻ അർജന്റീന തയ്യാർ, സാധ്യത ഇലവൻ ഇങ്ങനെ!
ഈ വർഷത്തെ കോപ്പ അമേരിക്കയിലെ ആദ്യമത്സരത്തിന് മെസ്സിയും സംഘവും തയ്യാർ. ചിലിയാണ് അർജന്റീനയുടെ എതിരാളികൾ. ചൊവ്വാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 2:30-നാണ് ഈ മത്സരം അരങ്ങേറുക. ലയണൽ സ്കലോണിക്ക് കീഴിൽ താരങ്ങൾ പരിശീലനം നടത്തുന്നുണ്ട്. ടീമിലെ എല്ലാവർക്കും കോവിഡ് നെഗറ്റീവ് ആയതും അർജന്റീനക്ക് ആശ്വാസഘടകമാണ്. അതേസമയം കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിലെ ഇലവനിൽ നിന്നും ചില മാറ്റങ്ങൾ വരുത്താൻ സ്കലോണി ആലോചിക്കുന്നുണ്ട്.
Argentina, con casi todo listo para el debut en Copa América
— TyC Sports (@TyCSports) June 12, 2021
La Selección entrenó en Ezeiza y está casi definido el equipo para jugar contra Chile.https://t.co/QPFyESBAif
ഗോൾകീപ്പറായി എമിലിയാനോ മാർട്ടിനെസ് തന്നെയായിരിക്കും.കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ക്രിസ്റ്റ്യൻ റൊമേറോക്ക് സ്ഥാനം ലഭിച്ചേക്കില്ല. താരത്തിന്റെ സ്ഥാനത്ത് ലുകാസ് മാർട്ടിനെസ് ക്വർട്ടയായിരിക്കും.ഗോൺസാലോ മോണ്ടിയേൽ-മാർട്ടിനെസ് ക്വർട്ട-ഓട്ടമെന്റി-ടാഗ്ലിയാഫിക്കോ എന്നിവരായിരിക്കും പ്രതിരോധത്തിൽ. മധ്യനിരയിൽ ഒരു മാറ്റമുണ്ടാവാൻ സാധ്യതയുണ്ട്.റോഡ്രിഗോ ഡി പോൾ-ലിയാൻഡ്രോ പരേഡസ് എന്നിവർക്കൊപ്പം മാർക്കോസ് അക്യുനയും സ്റ്റാർട്ട് ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെ ആണെങ്കിൽ ലോ സെൽസോക്ക് സ്ഥാനം ലഭിക്കില്ല. മുന്നേറ്റനിരയിൽ ഒരുപക്ഷെ മെസ്സി, ലൗറ്ററോ എന്നിവർക്കൊപ്പം അഗ്വേറോ എത്താൻ സാധ്യതയുണ്ട്. എയ്ഞ്ചൽ ഡി മരിയ,നിക്കോളാസ് ഗോൺസാലസ് എന്നിവരെയായിരിക്കും സ്കലോണി തഴയുക. ഇലവൻ..
Emiliano Martínez; Gonzalo Montiel, Martínez Quarta, Nicolás Otamendi, Tagliafico; Rodrigo De Paul, Leandro Paredes, Giovani Lo Celso or Acuña; Lionel Messi, Lautaro Martínez and Nicolás González or Sergio Agüero.