ചിലിക്കെതിരെയുള്ള മത്സരം, അർജന്റീനയിലേക്ക് മടങ്ങിയെത്താൻ ഡി മരിയ പരമാവധി ശ്രമിക്കുന്നു!
നിലവിൽ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് വേണ്ടിയാണ് അർജന്റൈൻ സൂപ്പർ താരം ഏഞ്ചൽ ഡി മരിയ കളിച്ചുകൊണ്ടിരിക്കുന്നത്.എന്നാൽ വെള്ളിയാഴ്ച നടന്ന ട്രെയിനിങ് സെഷനിടെ താരത്തിന് പരിക്കേൽക്കുകയായിരുന്നു. താരത്തിന്റെ ഇടതു കാലിനാണ് മസിൽ ഇഞ്ചുറി പിടിപെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ശനിയാഴ്ച നടന്ന മത്സരം ഡി മരിയക്ക് നഷ്ടമായിരുന്നു.
അർജന്റീന ദേശീയ ടീമിൽ നിന്നും ഡി മരിയ ഔദ്യോഗികമായി വിരമിച്ചിട്ടുണ്ട്. ഇനി അർജന്റീനക്ക് വേണ്ടി കളിക്കില്ല എന്നുള്ള കാര്യം അദ്ദേഹം തന്നെ സ്ഥിരീകരിച്ചിരുന്നു. പക്ഷേ ചിലിക്കെതിരെയുള്ള മത്സരത്തിൽ 11 മിനിറ്റ് അദ്ദേഹത്തെ കളിപ്പിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിച്ചിരുന്നു.എന്നാൽ ഡി മരിയ ഇതിന് താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. അർജന്റീന കരിയർ അവസാനിപ്പിച്ചു എന്ന് തന്നെയാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.
അതുകൊണ്ടുതന്നെ മറ്റൊരു പ്ലാൻ ഇപ്പോൾ അർജന്റീന ഫുട്ബോൾ അസോസിയേഷനുണ്ട്.ചിലിക്കെതിരെയുള്ള മത്സരത്തിന് മുൻപ് അദ്ദേഹത്തെ ആദരിക്കാനാണ് ഇപ്പോൾ AFA തീരുമാനിച്ചിട്ടുള്ളത്. താരം അർഹിക്കുന്ന രീതിയിലുള്ള ട്രിബ്യൂട്ട് തന്നെയായിരിക്കും അർജന്റീന നൽകുക. സെപ്റ്റംബർ ആറാം തീയതി അർജന്റീനയിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ ഒരു മത്സരം നടക്കുക. ഈ മത്സരം വീക്ഷിക്കാൻ വേണ്ടി അർജന്റീനയിൽ എത്താൻ ഡി മരിയ തീരുമാനിച്ചിരുന്നു.
പക്ഷേ പരിക്കേറ്റത് കൊണ്ട് തന്നെ ചില സങ്കീർണ്ണതകൾ ഇക്കാര്യത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ അതിനെയെല്ലാം മറികടന്നുകൊണ്ട് അർജന്റീനയിൽ എത്താൻ ഡി മരിയ ശ്രമിക്കുന്നുണ്ട് എന്നാണ് പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.പരിക്കിൽ നിന്നും മുക്തനായി ഡി മരിയ എന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നുള്ളത് വ്യക്തമായിട്ടില്ല. പരമാവധി വേഗത്തിൽ മടങ്ങിയെത്താൻ അദ്ദേഹം ശ്രമിച്ചേക്കും.ചിലി, കൊളംബിയ എന്നിവർക്കെതിരെയുള്ള അർജന്റീനയുടെ സ്‌ക്വാഡ് കഴിഞ്ഞ ദിവസം പരിശീലകനായ സ്‌കലോണി പ്രഖ്യാപിച്ചിരുന്നു. ഇത്തവണ കൂടുതൽ യുവതാരങ്ങൾക്ക് ഇടം നേടാൻ സാധിച്ചിട്ടുണ്ട്.