ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആം ബാൻഡ് അണിഞ്ഞു നൽകിയതിൽ അഭിമാനം : ക്യാപ്റ്റനായതിനെക്കുറിച്ച് ഡി മരിയ പറയുന്നു
വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ബൊളീവിയയെ ലാ പാസിൽ വെച്ച് പരാജയപ്പെടുത്തിയത്.എൻസോ,ടാഗ്ലിയാഫിക്കോ,ഗോൺസാലസ് എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്.രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് ഡി മരിയ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു.
കഴിഞ്ഞ ഇക്വഡോറിനെതിരെയുള്ള മത്സരത്തിൽ മെസ്സി സബ്സിറ്റ്യൂട്ട് ചെയ്യപ്പെട്ടപ്പോൾ ക്യാപ്റ്റന്റെ ആം ബാൻഡ് സഹതാരമായ ഡി മരിയക്ക് അണിഞ്ഞു നൽകിയത് മെസ്സിയായിരുന്നു. മാത്രമല്ല മെസ്സിയുടെ അഭാവത്തിൽ ഇന്നത്തെ മത്സരത്തിലും ക്യാപ്റ്റനായത് ഡി മരിയയായിരുന്നു.ഇതേക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആം ബാൻഡ് അണിഞ്ഞു നൽകിയത് വളരെയധികം അഭിമാനമുണ്ടാക്കുന്ന കാര്യമാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Ángel Di María: “Es hermoso ser el capitán pero más lindo es que me dé la cinta Leo Messi cómo pasó el otro día”. pic.twitter.com/GDJvf9Lwek
— Gastón Edul (@gastonedul) September 12, 2023
“അർജന്റീനയുടെ ക്യാപ്റ്റനാവാൻ കഴിഞ്ഞു എന്നത് വളരെയധികം ഇമോഷണൽ ആയ ഒരു കാര്യമാണ്. ലയണൽ മെസ്സിയാണ് എനിക്ക് ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞു നൽകിയത്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആം ബാൻഡ് അണിഞ്ഞ നൽകുന്നത് അതുല്യമായ ഒരു കാര്യമാണ്.അത് ഒരുപാട് അഭിമാനം നൽകുന്ന കാര്യമാണ്.മെസ്സി കളിക്കുമോ ഇല്ലയോ എന്നത് ഞങ്ങൾക്ക് അറിയില്ലായിരുന്നു.അദ്ദേഹം പരമാവധി ശ്രമിച്ചിരുന്നു.പക്ഷേ കഴിയാത്തതുകൊണ്ട് റിസ്ക് എടുക്കാൻ നിന്നില്ല ” ഇതാണ് ഡി മരിയ പറഞ്ഞത്.
തുടർച്ചയായി ഒരുപാട് മത്സരങ്ങൾ കളിച്ചതിനാൽ ലയണൽ മെസ്സിക്ക് മസിൽ ഇഞ്ചുറികളുടെ പ്രശ്നമാണ് ഇപ്പോൾ ഉള്ളത്. ഇനി ഇന്റർ മയാമി അടുത്ത മത്സരത്തിൽ അറ്റ്ലാന്റ യുണൈറ്റഡിനെയാണ് നേരിടുക. വരുന്ന ഞായറാഴ്ച നടക്കുന്ന ആ മത്സരത്തിൽ മെസ്സി കളിക്കുമോ എന്നത് സംശയത്തിലാണ്.