ചരിത്രത്തിലെ ഏറ്റവും മികച്ച കായിക താരം, ലയണൽ മെസ്സിയെ ഏറെ പിറകിലേക്ക് തള്ളി അമേരിക്കൻ ആരാധകർ!

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി കൊണ്ടാണ് ലയണൽ മെസ്സിയെ പലരും പരിഗണിക്കുന്നത്. മാത്രമല്ല കായിക ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി എന്ന് അവകാശപ്പെടുന്നവരുമുണ്ട്. ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി മെസ്സിക്ക് ഇനി ഒന്നും തെളിയിക്കാനില്ല എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ അവകാശപ്പെടുന്നത്.

ഏതായാലും മോണിംഗ് കൺസൾട്ട് എന്ന മാധ്യമം യുണൈറ്റഡ് സ്റ്റേറ്റ്സിലെ അഥവാ അമേരിക്കയിലെ സ്പോർട്സ് ആരാധകർക്കിടയിൽ ഒരു പോൾ സംഘടിപ്പിച്ചിരുന്നു. കായിക ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആരാണ് എന്നായിരുന്നു ചോദ്യം.ആരാധകർ ലയണൽ മെസ്സിയെ ഏറെ പിറകിലേക്കാണ് തള്ളിനീക്കിയിട്ടുള്ളത്.8ആം സ്ഥാനം മാത്രമാണ് മെസ്സിക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.

19 ശതമാനം വോട്ടുകൾ നേടി കൊണ്ട് ബാസ്ക്കറ്റ്ബോൾ ഇതിഹാസമായ മൈക്കൽ ജോർദാനാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്. 10 പേരുടെ ലിസ്റ്റിൽ ബാസ്ക്കറ്റ്ബോൾ താരങ്ങളുടെ ആധിപത്യം തന്നെയാണ് കാണാൻ കഴിയുക. രണ്ടാം സ്ഥാനത്ത് ടോം ബ്രാഡിയും മൂന്നാം സ്ഥാനത്ത് മുഹമ്മദ് അലിയും വരുന്നു.ബേബ് റൂത്ത്,കോബെ ബ്രാന്റ്,ലെബ്രോൺ ജെയിംസ്,ജിം തോർപ്പ് എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ വരുന്നത്.മൂന്ന് ശതമാനം വോട്ടുകൾ നേടിയ ലയണൽ മെസ്സി എട്ടാം സ്ഥാനത്തും പെലെ ഒമ്പതാം സ്ഥാനത്തും ആണ് വരുന്നത്.സെറീന വില്യംസ് ആണ് പത്താം സ്ഥാനം നേടിയിരിക്കുന്നത്.

ചുരുക്കത്തിൽ അമേരിക്കക്കാരുടെ ഒരു ആധിപത്യം തന്നെയാണ് ഈ ലിസ്റ്റിൽ കാണാൻ കഴിയുക. ഫുട്ബോളിനെ പൊതുവേ വേരോട്ടം കുറവുള്ള രാജ്യമാണ് അമേരിക്ക. അതുകൊണ്ടുതന്നെയാണ് മെസ്സിയും പെലെയുമൊക്കെ ഇത്രയും പിന്തള്ളപ്പെടാൻ കാരണവും. അതേസമയം അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് മെസ്സിയെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. എന്നെങ്കിലും മെസ്സി അവിടെ എത്തുകയാണെങ്കിൽ വലിയ ഒരു ഇമ്പാക്ട് തന്നെ അമേരിക്കയിൽ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *