ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ, പോർച്ചുഗല്ലിന് ത്രസിപ്പിക്കുന്ന വിജയം!

ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ പോർച്ചുഗല്ലിന് ആവേശവിജയം.ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്‌ അയർലാന്റിനെയാണ് പോർച്ചുഗൽ കീഴടക്കിയത്.മത്സരത്തിന്റെ 89-ആം മിനുട്ട് വരെ ഒരു ഗോളിന് പിറകിൽ നിന്ന പോർച്ചുഗല്ലിനെ പിന്നീട് ക്രിസ്റ്റ്യാനോ റൊണാൾഡോ വിജയത്തിലേക്ക് കൈപ്പിടിച്ചു ഉയർത്തുകയായിരുന്നു.ഇരട്ടഗോളുകൾ നേടിക്കൊണ്ടാണ് റൊണാൾഡോ വിജയനായകനായത്. കൂടാതെ മറ്റൊരു ചരിത്രം കൂടി കുറിക്കാൻ റൊണാൾഡോക്ക്‌ സാധിച്ചു. അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് റൊണാൾഡോ സ്വന്തം പേരിലാക്കിയത്. പോർച്ചുഗല്ലിന് വേണ്ടി 111 ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്.109 ഗോളുകൾ നേടിയ അലി ദേയിയെയാണ് റൊണാൾഡോ മറികടന്നത്.

മത്സരത്തിന്റെ 15-ആം മിനിറ്റിൽ പോർച്ചുഗല്ലിനായി ലീഡ് നേടാൻ റൊണാൾഡോക്ക്‌ അവസരം ലഭിച്ചിരുന്നു. എന്നാൽ താരത്തിന്റെ പെനാൽറ്റി അയർലാന്റ് ഗോൾകീപ്പർ തടഞ്ഞിടുകയായിരുന്നു.മത്സരത്തിന്റെ 45-ആം മിനുട്ടിൽ ജോൺ ഈഗൻ അയർലാന്റിനായി ഗോൾ നേടുകയായിരുന്നു.89-ആം മിനുട്ടിലാണ് ഈ ഗോളിന് മറുപടി നൽകാൻ റൊണാൾഡോക്ക്‌ കഴിഞ്ഞത്.ഒരു ഹെഡറിലൂടെയാണ് താരം ഗോൾ നേടിയത്.മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് റൊണാൾഡോ വിജയഗോൾ നേടിയത്.ഈ ഗോളും ഹെഡറിലൂടെ തന്നെയായിരുന്നു പിറന്നത്.

Leave a Reply

Your email address will not be published. Required fields are marked *