ഗ്വാർഡിയോള ഫുട്ബോളിലെ സ്റ്റീവ് ജോബ്സ്, ഡെന്മാർക്ക് പരിശീലകൻ പറയുന്നു!
ഈ യൂറോ കപ്പിൽ മികച്ച പ്രകടനത്തോട് കൂടി പ്രീ ക്വാർട്ടറിൽ പ്രവേശിക്കാൻ ഡെന്മാർക്കിന് സാധിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമത്സരത്തിൽ റഷ്യയെ 4-1 ന് തകർത്തു വിട്ടു കൊണ്ടാണ് ഡെന്മാർക്ക് അവസാനപതിനാറിൽ സ്ഥാനമുറപ്പിച്ചത്.ഡെന്മാർക്കിന്റെ ഈ പ്രകടനത്തിന് പിന്നിൽ പരിശീലകനായ കാസ്പർ ജുംലാന്റിന്റെ പങ്ക് എടുത്തു പറയേണ്ടതാണ്. ഇപ്പോഴിതാ താൻ പെപ് ഗ്വാർഡിയോളയുടെ വലിയൊരു ആരാധകനാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഡെന്മാർക്ക് പരിശീലകൻ.ഫുട്ബോളിലെ സ്റ്റീവ് ജോബ്സാണ് പെപ് ഗ്വാർഡിയോളയെന്നും ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും ഇദ്ദേഹം അറിയിച്ചു.
🗣️"He took football to another level."https://t.co/nw14rbrzod
— MARCA in English (@MARCAinENGLISH) June 23, 2021
” പെപ് ഗ്വാർഡിയോള ഫുട്ബോളിനെ മറ്റൊരു ലെവലിലേക്ക് എത്തിച്ചു.അദ്ദേഹം എപ്പോഴും എനിക്ക് പ്രചോദനമായിരുന്നു.പുതിയ പുതിയ നവീകരണങ്ങൾ നടപ്പിലാക്കുന്നത് അദ്ദേഹം ഒരിക്കലും നിർത്താൻ പോവുന്നില്ല.ഫുട്ബോളിലെ സ്റ്റീവ് ജോബ്സാണ് ഗ്വാർഡിയോള ” ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ്പിനെ കുറിച്ച് ജുംലാന്റ് പറഞ്ഞിട്ടുള്ളത്.കൂടാതെ ഒരു ഡാനിഷ് മാധ്യമം ഇക്കാര്യം ശരിവെക്കുകയും ചെയ്തിരുന്നു. പെപ് ഗ്വാർഡിയോള ബാഴ്സയുടെ പരിശീലകനായ സമയത്ത് ജുംലാന്റ് ഒട്ടേറെ തവണ ബാഴ്സലോണയുടെ മത്സരങ്ങൾ നേരിട്ട് കണ്ടിരുന്നു എന്നാണ് ഈ മാധ്യമത്തിന്റെ വെളിപ്പെടുത്തൽ.