ഗ്ലോബ് സോക്കർ അവാർഡ് ഇന്ന്,ആരൊക്കെ നോമിനേഷനിൽ? എവിടെ കാണാം? സമ്പൂർണ്ണ വിവരങ്ങൾ.

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ഗ്ലോബ് സോക്കർ അവാർഡ് പുരസ്കാരം എന്നാണ് പ്രഖ്യാപിക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30ന് ദുബൈയിൽ വെച്ചുകൊണ്ടാണ് ഈ ചടങ്ങ് നടക്കപ്പെടുക. ദുബൈയിലെ പാം അറ്റ്ലാന്റ്സിൽ വെച്ചു കൊണ്ടാണ് ഈ ചടങ്ങ് സംഘടിപ്പിക്കപ്പെടുക.

കഴിഞ്ഞ തവണ ഈ പുരസ്കാരം സ്വന്തമാക്കിയത് കരിം ബെൻസിമയാണ്. അതിന് മുൻപ് സൂപ്പർ താരം കിലിയൻ എംബപ്പേ ഈ പുരസ്കാരം സ്വന്തമാക്കിയിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുപാട് തവണ സ്വന്തമാക്കിയിട്ടുള്ള പുരസ്കാരമാണ് ഗ്ലോബ് സോക്കർ അവാർഡ്.മാത്രമല്ല ഇന്നത്തെ പുരസ്കാര ചടങ്ങിൽ മറഡോണ അവാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിക്കും എന്നുള്ളത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്. 2023 എന്ന കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായതിനാലാണ് റൊണാൾഡോക്ക് മറഡോണ അവാർഡ് ലഭിക്കുക.

ഇന്ത്യയിൽ 8:30നാണ് ഈ പുരസ്കാര ചടങ്ങ് വീക്ഷിക്കാനാവുക. ദുബായിൽ ഏഴുമണിക്കാണ് ഈ ചടങ്ങ് നടക്കുന്നത്. ഇനി ഈ ചടങ്ങ് എവിടെ ലൈവായി കൊണ്ട് കാണാം എന്നുള്ളത് ആരാധകർക്ക് അറിയേണ്ട കാര്യമാണ്.ഗ്ലോബ് സോക്കറിന്റെ യൂട്യൂബ് ചാനലിലും വെബ്സൈറ്റിലും അവരുടെ തന്നെ ആപ്ലിക്കേഷനിലും tiktok ലും നമുക്ക് എല്ലാവർക്കും ഈ ചടങ്ങ് ലൈവ് ആയി കൊണ്ട് വീക്ഷിക്കാവുന്നതാണ്.

ഏറ്റവും ഒടുവിലെ നോമിനേഷൻ ലിസ്റ്റിൽ 11 താരങ്ങളാണ് ആകെ ഇടം നേടിയിട്ടുള്ളത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ ലിസ്റ്റിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. ഇവരെ കൂടാതെ ബെല്ലിങ്ങ്ഹാം,ബെൻസിമ,ഡി ബ്രൂയിന,ഹാലന്റ്,എംബപ്പേ,ഒസിമെൻ,സലാ,സിൽവ,വിനീഷ്യസ് എന്നിവരാണ് ഏറ്റവും ഒടുവിലെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടുള്ളത്.ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള അവാർഡ് കൂടാതെ,വനിതാ താരത്തിനുള്ള അവാർഡ്,ഏറ്റവും മികച്ച ക്ലബ്ബിനുള്ള അവാർഡ്, ഫാൻ ഫേവറേറ്റ് പ്ലെയർ അവാർഡ് എന്നിവയൊക്കെ ഇന്ന് നൽകുന്നുണ്ട്. ആരായിരിക്കും കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരമായി കൊണ്ട് തിരഞ്ഞെടുക്കപ്പെടുക. നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങൾക്ക് രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *