ഗ്രൂപ്പിലെ ഫേവറേറ്റുകൾ പോർച്ചുഗല്ലാണോ? പരിശീലകൻ പറയുന്നു!

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. യൂറോപ്യൻ വമ്പന്മാരായ പോർച്ചുഗൽ താരതമ്യേന ബുദ്ധിമുട്ടുള്ള ഒരു ഗ്രൂപ്പിലാണ് ഉൾപ്പെട്ടിട്ടുള്ളത്.ഉറുഗ്വ,ഘാന,സൗത്ത് കൊറിയ എന്നിവരാണ് പോർച്ചുഗല്ലിന്റെ എതിരാളികൾ.

ഏതായാലും ഗ്രൂപ്പിനെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങളിപ്പോൾ പോർച്ചുഗൽ പരിശീലകനായ ഫെർണാണ്ടോ സാന്റോസ് പങ്കുവെച്ചിട്ടുണ്ട്. മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ടീമുകളെയാണ് നേരിടേണ്ടത് എന്നുള്ളത് വെല്ലുവിളിയാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.കൂടാതെ ഗ്രൂപ്പിലെ ഫേവറേറ്റുകൾ ആരാണ് എന്നുള്ളതും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.സാന്റോസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എളുപ്പമുള്ള ഗ്രൂപ്പുകൾ, ബുദ്ധിമുട്ടുള്ള ഗ്രൂപ്പുകൾ എന്നിങ്ങനെയൊന്നും ഇല്ല.പക്ഷെ മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ നിന്നുള്ളവരെയാണ് ഞങ്ങൾക്ക് നേരിടേണ്ടിവരിക എന്നുള്ളത് വെല്ലുവിളിയാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സൗത്ത് കൊറിയയെയും ഘാനയെയും ഞങ്ങൾക്ക് കുറച്ചേ അറിയുകയുള്ളൂ. പക്ഷേ സൗത്ത് കൊറിയ നിലവിൽ മികച്ച നിലയിലാണ് എന്നുള്ളത് എനിക്കറിയാം. കാരണം പൗലോ ബെന്റോയാണ് അവിടെയുള്ളത്.ഉറുഗ്വയെ കഴിഞ്ഞ വേൾഡ് കപ്പിൽ ഞങ്ങൾ നേരിട്ടിരുന്നു. കഴിഞ്ഞ വേൾഡ് കപ്പിലെ കാര്യം നോക്കുകയാണെങ്കിൽ ഈ ഗ്രൂപ്പിലെ ഫേവറേറ്റുകൾ ഉറുഗ്വയാണ്. എന്നാൽ ഫിഫ റാങ്കിംഗ് നോക്കുകയാണെങ്കിൽ പോർച്ചുഗല്ലാണ് ഫേവറേറ്റുകൾ. പക്ഷേ ഘാനയെയും സൗത്ത് കൊറിയയെയും എഴുതി തള്ളാൻ കഴിയില്ല. കാരണം കരുത്തുറ്റ വഴിയിലാണ് അവരുള്ളത് ” ഇതാണ് പോർച്ചുഗീസ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഖത്തർ വേൾഡ് കപ്പിന് നേരിട്ട് യോഗ്യത നേടാൻ പോർച്ചുഗല്ലിന് സാധിച്ചിരുന്നില്ല. പ്ലേ ഓഫ് മത്സരത്തിൽ തുർക്കി,നോർത്ത് മാസിഡോണിയ എന്നിവരെ പരാജയപ്പെടുത്തി കൊണ്ടാണ് പോർച്ചുഗൽ യോഗ്യത കരസ്ഥമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!