ഗ്രിമിയോ ടീം ബസിന് നേരെ ആക്രമണം,താരങ്ങൾക്ക് പരിക്ക്!
ഗൗച്ചോ ചാമ്പ്യൻഷിപ്പിന്റെ ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ ബ്രസീലിയൻ ക്ലബ്ബുകളായ ഗ്രിമിയോയും ഇന്റർനാസിയണലും തമ്മിലുള്ള ഒരു ഡെർബിയായിരുന്നു ആരാധകരെ കാത്തിരുന്നത്.എന്നാൽ കാര്യങ്ങൾ നല്ല രൂപത്തിലല്ല പുരോഗമിച്ചത്.എന്തെന്നാൽ ഇന്റർനാസിയോണലിന്റെ ആരാധകർ ഗ്രിമിയോയുടെ ടീം ബസിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.ഈ ആക്രമണത്തിൽഗ്രിമിയോ താരങ്ങൾക്ക് പരിക്കേറ്റിട്ടുമുണ്ട്.ഗ്രിമിയോ തന്നെയാണ് ഇക്കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചിരിക്കുന്നത്.
ഗ്രിമിയോയുടെ പരാഗ്വൻ മധ്യനിര താരമായ മത്യാസ് വില്ലാസാന്റി, കൊളംബിയൻ താരമായ ജാമിന്റോൺ കാമ്പസ് എന്നിവർക്കാണ് പരിക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.കല്ലും മറ്റുതരത്തിലുള്ള ആയുധങ്ങളുമായി ഇന്റർനാസിയണൽ ആരാധകരാണ് ഗ്രിമിയോ ബസ്സിനുനേരെ ആക്രമണം അഴിച്ചുവിട്ടത്. ഇത് സംബന്ധിച്ച ഗ്രിമിയോയുടെ ഔദ്യോഗിക പ്രസ്താവന ഇങ്ങനെയാണ്.
Diante de agressão covarde e absurda sofrida por nossa delegação, já comunicamos à Federação Gaúcha de Futebol nossa decisão de não disputar o clássico Grenal neste sábado. + pic.twitter.com/ez2QlXXLPA
— Grêmio FBPA (@Gremio) February 26, 2022
” നിലവിൽ ഞങ്ങളുടെ എല്ലാ ശ്രദ്ധയും ഞങ്ങളുടെ താരമായ വില്ലാസാന്റിയിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്.അദ്ദേഹത്തിന്റെ മുഖത്താണ് കല്ലുകൊണ്ടുള്ള ഒരു ഏറ് പതിഞ്ഞത്. ഞങ്ങളുടെ മറ്റു താരങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. വളരെ നീചവും ഹീനവുമായ ഒരു ആക്രമണമാണ് ഞങ്ങൾക്ക് നേരിടേണ്ടിവന്നത്. അതുകൊണ്ടുതന്നെ ഡെർബി മത്സരം ഞങ്ങൾ കളിക്കില്ല എന്നുള്ള കാര്യം ഗൗച്ച ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചിട്ടുണ്ട് ” ഇതാണ് ഗ്രിമിയോയുടെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ്.
ഇതോട് കൂടി ഗ്രിമിയോ- ഇന്റർനാസിയണൽ മത്സരം മാറ്റിവെച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പായിരുന്നു മറ്റൊരു ബ്രസീലിയൻ ക്ലബ്ബായ ബാഹിയയുടെ ടീം ബസിൽ സ്ഫോടനം രേഖപ്പെടുത്തിയത്.