ഗോൾമഴ പെയ്യിച്ച് പോർച്ചുഗൽ,ലോകചാമ്പ്യൻമാർക്ക് അട്ടിമറി തോൽവി, കരുത്തരുടെ പോരാട്ടം സമനിലയിൽ !

യുവേഫ നേഷൻസ് ലീഗിന് മുന്നോടിയായി നടന്ന സൗഹൃദമത്സരത്തിൽ കരുത്തരായ പോർച്ചുഗലിന് വമ്പൻ വിജയം. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് പറങ്കിപ്പട അണ്ടോറയെ തകർത്തു വിട്ടത്. പകരക്കാരനായി ഇറങ്ങിയെ ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള താരങ്ങൾ ഗോൾവലചലിപ്പിച്ചിട്ടുണ്ട്. പോർച്ചുഗല്ലിന് വേണ്ടി പൗളിഞ്ഞോ രണ്ട് ഗോളുകൾ നേടിയപ്പോൾ പെഡ്രോ നെറ്റോ, സാഞ്ചസ്, ക്രിസ്റ്റ്യാനോ, ഹാവോ ഫെലിക്സ് എന്നിവരാണ് ശേഷിച്ച ഗോളുകൾ കണ്ടെത്തിയത്. ഒരു ഗോൾ അണ്ടോറ താരം എമിലി ഗാർഷ്യ സെൽഫ് ഗോളായിരുന്നു. അതേസമയം ഇന്നലത്തെ മറ്റൊരു മത്സരത്തിൽ ലോകചാമ്പ്യൻമാരായ ഫ്രാൻസ് അട്ടിമറിതോൽവിയേറ്റുവാങ്ങി. ദുർബലരായ ഫിൻലാന്റ് ആണ് ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്‌ നാണം കെടുത്തി വിട്ടത്. ഫോർസ്സ്, വലകാരി എന്നീ താരങ്ങളാണ് ഫിൻലാന്റിന് വേണ്ടി ഗോൾ നേടിയത്. സൂപ്പർ താരങ്ങൾ ഇറങ്ങിയിട്ടും ഫ്രാൻസിന് ഒരു ഗോൾ പോലും നേടാനാവാതെ പോവുകയായിരുന്നു.

ഇന്നലെ നടന്ന കരുത്തരുടെ പോരാട്ടം സമനിലയിൽ കലാശിച്ചു. സ്പെയിനും നെതർലാന്റും തമ്മിലുള്ള പോരാട്ടമാണ് ഓരോ ഗോൾവീതം നേടിക്കൊണ്ട് സമനിലയിൽ പിരിഞ്ഞത്. സ്പെയിനിന് വേണ്ടി സെർജിയോ കനാലസ് ഗോൾനേടിയപ്പോൾ നെതർലാന്റിന്റെ ഗോൾ ഡോണി വാൻ ഡി ബീക്കാണ് നേടിയത്. അതേ സമയം ബെൽജിയം, ജർമ്മനി, ഇറ്റലി എന്നിവരെല്ലാം ഇന്നലെ വിജയം നേടിയിട്ടുണ്ട്. ബാറ്റ്സുഷായിയുടെ ഇരട്ടഗോൾ മികവിൽ 2-1 നാണ് ബെൽജിയം സ്വിറ്റ്സർലാന്റിനെ തകർത്തത്. ജിയാൻ ലുക നേടിയ ഒരു ഗോളിന്റെ ബലത്തിലാണ് ജർമ്മനി ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ചിട്ടുള്ളത്. അതേസമയം ഇറ്റലി വമ്പൻ വിജയമാണ് നേടിയത്. എസ്റ്റോണിയയെ നാലു ഗോളിനാണ് ഇറ്റലി തകർത്തത്. ഗ്രിഫോ ഇരട്ടഗോളുകൾ നേടിയപ്പോൾ ബെർണാഡ്ഷി, ഒർസോളിനി എന്നിവർ ഓരോ ഗോൾ വീതം നേടി.

Leave a Reply

Your email address will not be published. Required fields are marked *