ഗോൾഡൻ ബോയ് പുരസ്‌ക്കാരം,ഗാവിക്ക് നിലനിർത്താനാകുമോ?നോമിനി ലിസ്റ്റ് പുറത്ത്!
ലോകത്തെ ഏറ്റവും മികച്ച യുവതാരത്തിന് ഇറ്റാലിയൻ പബ്ലിക്കേഷൻസായ ട്യൂട്ടോ സ്പോർട് സമ്മാനിക്കുന്ന പുരസ്കാരമാണ് ഗോൾഡൻ ബോയ് പുരസ്‌ക്കാരം.കഴിഞ്ഞ 2022 വർഷത്തെ ഗോൾഡൻ ബോയ് അവാർഡ് ബാഴ്സയുടെ സ്പാനിഷ് സൂപ്പർതാരമായ ഗാവിയാണ് സ്വന്തമാക്കിയിട്ടുള്ളത്. 21 വയസ്സിന് താഴെയുള്ള താരങ്ങൾക്കാണ് ഈ പുരസ്കാരം നൽകുക.ഈ വർഷത്തെ ഗോൾഡൻ ബോയ് അവാർഡിനു വേണ്ടിയുള്ള 100 പേരുടെ നോമിനി ലിസ്റ്റ് ട്യൂട്ടോസ്പോർട് ഇപ്പോൾ പുറത്തുവിട്ടു കഴിഞ്ഞു.
50 ജേണലിസ്റ്റുകൾ അടങ്ങിയിട്ടുള്ള ഒരു പാനലാണ് 100 യുവ താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. നിലവിലെ ജേതാവായ ഗാവി ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ കൂടാതെ സൂപ്പർ താരങ്ങളായ ജമാൽ മുസിയാല,അലജാൻഡ്രോ ഗർനാച്ചോ,സാവി സിമോൺസ്,ജൂഡ് ബെല്ലിങ്ഹാം,അലജാൻഡ്രോ ബാൾഡേ തുടങ്ങിയ ഒരുപാട് സൂപ്പർതാരങ്ങൾ ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.
നാല് ഗോൾ കീപ്പർമാർ,32 ഡിഫൻഡർമാർ,43 മിഡ്ഫീൽഡർമാർ, 21 ഫോർവേഡുകൾ എന്നിവരാണ് ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുള്ളത്.33 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.14 താരങ്ങൾ ഉള്ള ഫ്രാൻസ് ആണ് ഒന്നാമത്. അർജന്റീനയിൽ നിന്ന് 5 താരങ്ങളും ബ്രസീലിൽ നിന്ന് ഒരു താരവുമാണ് ഉള്ളത്.
ഏറ്റവും കൂടുതൽ താരങ്ങൾ ഉൾപ്പെട്ട ലീഗ് പ്രീമിയർ ലീഗാണ്. 13 താരങ്ങൾ പ്രീമിയർ ലീഗിൽ നിന്നും ഉണ്ട്.10 താരങ്ങൾ ലീഗ് വണ്ണിൽ നിന്നും ഇടം കണ്ടെത്തിയിട്ടുണ്ട്.5 താരങ്ങൾ ഇടം നേടിയിട്ടുള്ള റെഡ് ബുൾ സാൽസ്ബർഗാണ് ക്ലബ്ബുകളിൽ ഒന്നാമത്.മുമ്പ് ലയണൽ മെസ്സി,സെർജിയോ അഗ്വേറോ,റൂണി,പോഗ്ബ,എംബപ്പേ എന്നിവരൊക്കെ ഗോൾഡൻ ബോയ് പുരസ്കാരം നേടിയിട്ടുള്ളവരാണ്. ഏതായാലും ഇത്തവണ ആരായിരിക്കും ഈ പുരസ്കാരം നേടുക എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.
The top 🔟 candidates to win the 2023 Golden Boy according to their index. Who should win it? 🏆 pic.twitter.com/jk1mkxNh7n
— 433 (@433) June 20, 2023
100 പേരുടെ ലിസ്റ്റിൽ നിന്ന് റേറ്റിംഗിന്റെ അടിസ്ഥാനത്തിലുള്ള ആദ്യത്തെ 10 പേരെ താഴെ നൽകുന്നു.
10 – Giorgio SCALVINI ( ITALY, ATALANTA ). Golden Boy Rating: 80.4
9 – Devyne Rensch (Netherlands, Ajax). Golden Boy Rating: 80.6
8 – Benjamin Sesko (Slovenia, Salzburg). Golden Boy Rating: 80.7
7 – Florian Wirtz (Germany, Bayer Leverkusen). Golden Boy Rating: 83.7
6 – Xavi Simons (Netherlands, PSV Eindhoven). Golden Boy Rating: 87.0
5 – Alejandro Balde (Spain, Barcelona). Golden Boy Rating: 87.8
4 – Antonio Silva (Portugal, Benfica). Golden Boy Rating: 91.6
3 – Gavi (Spain, Barcelona). Golden Boy Rating: 93.0
2 – Jude Bellingham (England, Real Madrid). Golden Boy Rating: 95.0
1 – Jamal Musiala (Germany, Bayern Munich). Golden Boy Rating: 98.3