ഗോൾഡൻ ഫൂട്ട് അവാർഡ് സ്വീകരിച്ചു,മഹാരഥൻമാർക്കൊപ്പം കാൽപാട് പതിഞ്ഞതിൽ സന്തോഷമെന്ന് ക്രിസ്റ്റ്യാനോ !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ വർഷത്തെ ഗോൾഡൻ ഫൂട്ട് അവാർഡ് സ്വീകരിച്ചു. ഇന്നലെയാണ് താരം അവാർഡ് സ്വീകരിച്ചതായി യുവന്റസ് അറിയിച്ചത്. ഗോൾഡൻ ഫൂട്ട് പുരസ്‌കാരവിജയിയായി റൊണാൾഡോ മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്നലെയാണ് അവാർഡ് കൈപ്പറ്റിയത്. അവാർഡിന്റെ റിപ്ലിക്കയാണ് താരം സ്വീകരിച്ചത്. പുരസ്‌കാരജേതാവിന്റെ വലതു കാൽപാദം പതിച്ച അവാർഡ് ആണ് ലഭിക്കുക. ഇരുപത്തിയെട്ട് വയസ്സിന് മുകളിലുള്ള, ഫുട്ബോളിൽ സജീവമായ താരങ്ങൾക്കാണ് ഈ അവാർഡ് നൽകപ്പെടുന്നത്. ഈ വർഷം താരം നടത്തിയ തകർപ്പൻ പ്രകടനമാണ് ക്രിസ്റ്റ്യാനോയെ പുരസ്‌കാരത്തിനർഹനാക്കിയത്. മഹാരഥൻമാർക്കൊപ്പം കാൽപാദം പതിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ക്രിസ്റ്റ്യാനോ പ്രസ്താവിച്ചു.

” ഈ അവാർഡ് സ്വീകരിക്കാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയാണ്. മറ്റുള്ള മഹാരഥൻമാർക്കൊപ്പം എന്റെ കാൽപാദം പതിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. മത്സരങ്ങൾ കളിക്കുവാനും ഗോളുകൾ നേടാനും എന്നെ കൊണ്ട് കഴിയുന്നതിന്റെ പരമാവധി ഞാൻ ചെയ്യും ” അവാർഡ് സ്വീകരിച്ച ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. മുമ്പ് ആൻഡ്രസ് ഇനിയേസ്റ്റ, ഐക്കർ കസിയസ്, ജിയാൻ ലൂയിജി ബുഫൺ, ലുക്കാ മോഡ്രിച്ച് എന്നിവരൊക്കെ ഈ പുരസ്‌കാരം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *